ad
Deshabhimani

ടെക്നോപാർക്കിൽ പ്രതിധ്വനി ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

Pradhhwani Football Tournament .JPG
വെബ് ഡെസ്ക്

Published on Aug 07, 2026, 10:04 PM | 1 min read

തിരുവനന്തപുരം: ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിന് ടെക്നോപാർക്കിൽ തുടക്കമായി. റാവിസ് പ്രിവിലിസ് പ്രതിധ്വനി സെവൻസ്- സീസൺ 9, വനിതകൾക്കുള്ള ഫൈവ്സ്- സീസൺ 6 മത്സരങ്ങളാണ് ആരംഭിച്ചത്. ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ യൂഡി പ്രൊമോഷൻസ്, റാവീസ് ഹോട്ടൽസ് എന്നിവയുമായി സഹകരിച്ചാണ് മത്സരം.


ടെക്നോപാർക്ക് ഗ്രൗണ്ടിൽ എല്ലാ വൈകുന്നേരവും ഫ്ല‌ഡ്‌ലൈറ്റിലാണ് മത്സരങ്ങൾ നടക്കുക. 100-ലധികം ഐടി കമ്പനികളിൽ നിന്നുള്ള 106 ടീമുകളെ പ്രതിനിധീകരിക്കുന്ന 2500ലധികം ഐടി പ്രൊഫഷണലുകൾ ടൂർണമെൻ്റിന്റെ ഭാഗമാകും. രണ്ട് മാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെൻ്റ് മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾകീപ്പർ കെ ടി ചാക്കോ ഉദ്ഘാടനം ചെയ്‌തു. വനിതാ ടൂർണമെന്റിന്റെ കൺവീനർ അഞ്ചന കെ ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരുഷ ടൂർണമെന്റ് കൺവീനർ എം സരീഷ് സ്വാഗതം പറഞ്ഞു. ലീല അഷ്ടമുടി ജനറൽ മാനേജർ സ്‌മിത റാത്തോഡ്, ലീല കോവളം ക്ലസ്റ്റർ ഡയറക്ടർ പ്രേം കമൽ, യൂഡി മാനേജർ ആർ കെ കിരൺ, പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്‌ണൻ, പ്രതിധ്വനി സ്പോർട്സ് കൺവീനർ വി പി രജിത്, ടൂർണമെൻ്റിൻ്റെ ജോയിൻ്റ കൺവീനർ അദ്വൈത് വിശ്വംബരൻ എന്നിവരും പങ്കെടുത്തു.


ഉദ്ഘാടനച്ചടങ്ങിന് മുൻപായി നിലവിലെ ചാമ്പ്യന്മാരായ എച്ച് ആൻഡ് ആർ ബ്ലോക്ക് പുരുഷ വനിതാ ടീമുകളിൽ നിന്ന് എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് ടെക്നോപാർക്ക് ഫേസ്-3ൽ നിന്നാരംഭിച്ച ബൈക്ക് റാലി (ഫേസ്-1) ടെക്നോപാർക്ക് ഗ്രൗണ്ടിൽ സമാപിച്ചു. ഉദ്ഘാടനത്തിനു ശേഷം നടന്ന രണ്ട് പ്രദർശന മത്സരങ്ങളിൽ പ്രതിധ്വനി വനിതാ ടീം എച്ച് ആൻഡ് ആർ വനിതാ ടീമിനേയും എച്ച് ആൻഡ് ആർ ബ്ലോക്ക് പുരുഷ ടീം പ്രതിധ്വനി പുരുഷ ടീമിനേയും തോൽപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home