കേരളത്തിന് ലഭിക്കുന്ന മത്സ്യസമ്പത്തിൽ കുറവ്; മത്തി കുട്ട നിറയെ

തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന മത്സ്യസമ്പത്ത് കുറയുന്നതായി റിപ്പോർട്ട്. 2024 , 2023 വർഷശങ്ങളിലെ പഠനത്തിലാണ് കണക്കുകൾ പുറത്തുവന്നത്. 2023 നെ അപേക്ഷിച്ച് 4 ശതമാനം കുറവാണ് (6.10 ലക്ഷം ടൺ) മത്സസമ്പത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, മത്തി വലിയ രീതിയിൽ ലഭിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കി.
സെൻട്രൽ മറെെൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കാണ് പുറത്തുവന്നത്. അതേസമയം തമിഴ്നാടിനും ഗുജറാത്തിനും പിന്നാലെ രാജ്യത്ത് മൂന്നാം സ്ഥാനത്ത് കേരളത്തിലെ മത്സ്യസമ്പത്തുണ്ടെന്നും പഠനം പറയുന്നു. മത്തിയുടെ വരവ് വളരെ അധികം വർധിച്ചിട്ടുണ്ട്. 7.6 ശതമാനത്തിന്റെ വൻ വർധനവാണു മത്തിയുടെ കണക്കിൽ ഉണ്ടായിരിക്കുന്നത്. 1.49 ലക്ഷത്തിൽ നിന്നുമാണ് ഈ കുതിച്ചുകയറ്റം.
അതേസമയം, തന്നെ ഐലയുടെ അളവ് തുലോം കുറവാകുകയും ചെയ്തു. 16 ശതമാനത്തിന്റെ കുറവായിരുന്നു അത്. 61490 ടണ്ണായാണ് കുറഞ്ഞത്. ചുരുക്കത്തിൽ ചാളയുടെ കാര്യത്തിൽ വർധനവുണ്ടായെങ്കിലും അയല സമ്പത്ത് വലിയ അളവിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ചെമ്മീൻ(4430), കൊഴുവ(44440), കിളമീൻ(33890) എന്നിങ്ങനെ മീനുകളുടെ സമ്പത്തിൽ നേട്ടമുണ്ട്.
പഠനം നടത്തിയ വർഷങ്ങളിലെല്ലാം മത്തിയുടെ അളവിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ കാണാനായി. ആദ്യ മൂന്ന് മാസത്തിൽ വലിയ കുറവാണ് മത്തിക്കുണ്ടായത്. അതനുസരിച്ച് വില 350 - 400 ലേക്കെത്തി. എന്നാൽ അവസാന സമയത്ത് സെപ്തംബർ മുതൽ ഒരു ലക്ഷം ടണ്ണോളം മത്തി ലഭിക്കുകയും അങ്ങനെ കിലോയ്ക്ക് 20 മുതൽ 30 കിലോ വരെ വില കുറയുകയുമുണ്ടായി.









0 comments