സ്വപ്നം കണ്ടതെല്ലാം: ആശംസകളുമായി മമ്മൂട്ടി

മാറുന്നത് ഒരു ജനതയുടെ ജീവിതം
‘ഇന്നലെവരെ പെരുമ്പളവും ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖംവന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ. സമയത്തിന് ജോലിക്കുപോകാൻ കഴിയാത്ത വേവലാതികൾ. ഒരു വിവാഹാലോചന വന്നാൽപോലും ‘അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ. ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ. ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതാണ് യഥാർഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾപോലെ, ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും. പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ’’.
പെരുംപാലം
വേന്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപാണ് പെരുന്പളം. ആറര കിലോമീറ്റർ നീളം. രണ്ടു കിലോമീറ്റർ വീതി. കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്. 14 വാർഡുകളിലായി ജനസംഖ്യ 12000. ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുമെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും സാമീപ്യം. വടക്കേ അതിർത്തിയായ വടയാഴത്തുനിന്ന് ആലപ്പുഴ ജില്ലയിലെ വടുതലയിലേക്ക് 1.157 കിലോമീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം. കേരളത്തിലെ ഏറ്റവും നീളമേറിയ കായൽ റോഡ് പാലം. ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാത. കിഫ്‌ബി മുഖേന 106 കോടി രൂപ ചെലവിലാണ് നിർമാണം. 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്‌ഘാടനം നടത്തി. ഉൗരാളുങ്കലിന് നിർമാണച്ചുമതല. ദേശീയ ജലപാതയുടെ ഭാഗമായതിനാൽ നടുവിൽ തൂണുകൾ ഒഴിവാക്കി ബോസ്‌ട്രിങ് മാതൃകയിൽ നിർമാണം.










0 comments