റിപ്പബ്ലിക് ദിന സുരക്ഷ; വിമാനത്താവളങ്ങളിൽ യാത്രക്കാർ നേരത്തെ എത്തണമെന്ന് നിർദേശം

Photo: CIAL
കൊച്ചി: റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി. ഇതു പരിഗണിച്ച് വരും ദിവസങ്ങളിൽ വിമാനയാത്രക്കായി ടിക്കറ്റെടുത്തിട്ടുള്ളവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരാൻ ശ്രദ്ധിക്കണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. തിരക്കുള്ള സാഹചര്യങ്ങളിൽ വിമാനത്താവളത്തിലെ പ്രക്രിയകളും പരിശോധനകളും പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും സിയാൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments