ad
Deshabhimani

നിധിൻരാജിന്റെ അച്ഛൻ ഡിഐജിയെ കണ്ടു

നിതിൻ രാജിന്റെ മരണം: ആരോഗ്യ സർവകലാശാലാ അന്വേഷണം ഇന്ന്; അധ്യാപകർ ഒളിവിൽ
വെബ് ഡെസ്ക്

Published on Apr 30, 2026, 07:58 PM | 1 min read

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിനുപിന്നാലെ, കണ്ണൂർ ഡിഐജിയെ സന്ദർശിച്ച് നിധിൻരാജിന്റെ അച്ഛൻ വൈ എൽ രാജൻ. പട്ടികജന സമാജം ഭാരവാഹികളായ തെക്കൻ സുനിൽകുമാർ, എം ആർ പുഷ്പ, എം സി രാമൻ എന്നിവർക്കൊപ്പമാണ് ഡിഐജിയെ കാണാനെത്തിയത്.


അന്വേഷണം തൃപ്‌തികരമല്ലെന്നു കാണിച്ച്‌ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ കണ്ടെത്തുന്നതിന് രണ്ട് സംഘം കേരളത്തിന്‌ പുറത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പന്ത്രണ്ട്‌ വീടുകൾ റെയ്‌ഡ് ചെയ്‌തു. റെയ്‌ഡ് തുടരുകയാണ്. നിധിൻരാജിന്റെ കുടുംബത്തിന് ആവശ്യമുള്ള സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും കോടതി നിർദേശം നൽകിയാൽ കൊടുക്കും. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ, നിധിൻരാജിന്റെ ഫോൺ പരിശോധന സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും ഡിഐജി പറഞ്ഞു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home