Deshabhimani

കോഴിക്കോട് സാമൂതിരി രാജ പി കെ കേരളവർമ അന്തരിച്ചു

Samoothiri Raja P K  Kerala Varma .JPG
വെബ് ഡെസ്ക്

Published on Sep 08, 2026, 10:50 AM | 1 min read

കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ പി കെ കേരളവർമ (90 അന്തരിച്ചു. സംസ്‌കാരം ചൊവ്വ വൈകീട്ട് 6.30ന് മാവൂർ റോഡ് സ്മൃതി പഥം ശ്‌മശാനത്തിൽ.


ഫാർമക്കോളജി വിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡ് ജേതാവുമാണ്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകനാണ്. വർഷങ്ങൾക്കുമുൻപ് ലക്ഷദ്വീപിൽ മന്തുരോഗവ്യാപനം തടയാൻ സംസ്ഥാന സർക്കാരിന്റെ ഫൈലേ റിയാസിസ് റിസർച്ച് സെന്ററുമായി ചേർന്ന് മരുന്നു കലർത്തിയ കറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരുന്നു.


സാമൂതിരി കോളേജ്, അഹമ്മദാബാദിലെ എൽഎം ഫാർമസി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ശേഷം മുംബൈയിൽ ജർമൻ റെമഡീസിന്റെ ഫാക്ടറിയിൽ ജോലിചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി വിഭാഗത്തിൽ നോൺ മെഡിക്കൽ ട്യൂട്ടറായി രണ്ടുവർഷം പ്രവർത്തിച്ചു. തുടർന്നാണ് 'നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ്' വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ ആരംഭിക്കുന്നത്. കോഴിക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്‌ചേഴ്സസ് അസോസിയേഷൻ പ്രസിഡന്റായും ചെറുകിട വ്യവസായ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചു.


ഭാര്യ: ജയശ്രീവർമ (തിരുവല്ല നെടുമ്പ്രം കൊട്ടാരം). മക്കൾ: സുനീതി രാജ (വിവർത്തകയും ബുക്ക് എഡിറ്ററും, ഡൽഹി), ഡോ. കെ. സുജിത്ത് വർമ (പ്രിൻസിപ്പൽ, നാഷണൽ കോളേജ് ഓഫ് ഫാർമസി, കെഎംസിടി). മരുമക്കൾ: കെ സി രവീന്ദ്രൻ രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥൻ), ആർ ദിവ്യ (അധ്യാപിക കൊയിലാണ്ടി ഗവ. എം വി ഹൈസ്കൂൾ). സഹോദരങ്ങൾ: ഇന്ദിര രവിവർമ, സരസ്വതിവർമ, പരേതയായ സേതുവർമ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home