ad
Deshabhimani

'പുഴയോരത്ത് കഠിനജീവിതം' വാർത്ത വ്യാജം; പലരും വീടും ഭൂമിയും ഉള്ളവർ

manorama fake news.jpg
വെബ് ഡെസ്ക്

Published on Jan 17, 2026, 05:48 PM | 1 min read

തിരുവനന്തപുരം: കണ്ണൂർ ആറളം ഫാമിലെ ബ്ലോക്ക് 13 ൽ 55 പ്രദേശത്ത് പുഴയോരത്ത് പട്ടികവർഗക്കാർ ഭൂമിയും വീടുമില്ലാതെ കഴിയുന്നെന്ന മനോരമ വാർത്ത വ്യാജം. പട്ടികവർഗ പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലും സമീപ ഉന്നതികളിലും സ്ഥലമുള്ള പണിയ വിഭാഗക്കാരാണ് ഫാമിനടുത്ത പുഴയോരത്ത് താമസിക്കുന്നത്. പലരുടെയും മാതാപിതാക്കൾക്ക്‌ ആറളത്ത് ഭൂമിയും വീടുമുണ്ട്. ഇവരുടെ മക്കളും കൊച്ചുമക്കളുമാണ് പുഴയോരത്ത് മീൻപിടിച്ചും മറ്റും ജീവിക്കുന്നത്.


മഴക്കാലം കഴിയുന്നതോടെ പുഴയോരത്ത് ഇവർ സ്ഥിരമായി തമ്പടിക്കാറുണ്ട്. പുഴയോരത്തുള്ളവരിൽ ചതിരൂരിലെയടക്കം താമസക്കാരുമായി ഡിസംബർ 29ന് പട്ടികവർഗ വികസന ഡയറക്ടർ നടത്തിയ ചർച്ചയിൽ ചതിരൂരിൽത്തന്നെ താമസിക്കാൻ തല്പരരായ പതിമൂന്ന്‌ കുടുംബങ്ങൾക്ക് ഭൂമി നൽകാൻ തീരുമാനിച്ചിരുന്നു. ഈ ഭൂമി അളന്നുതിരിച്ച് രേഖകൾ നൽകുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ആറളം നവജീവൻ നഗറിലേക്ക് മാറിത്താമസിക്കാൻ തല്പരരായ ഒമ്പതു പേർക്ക് അവിടെയുള്ള ഒഴിഞ്ഞ വീടുകൾ അനുവദിക്കാനുള്ള നടപടി ജില്ലാ പഞ്ചായത്ത്‌ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home