ഗ്യാനേഷ് കുമാർ അധികാര ദുർവിനിയോഗം നടത്തി; ബിജെപി എങ്ങനെ ഭരണം പിടിച്ചെന്ന് വ്യക്തമായി: എം എ ബേബി

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഏകാധിപത്യ പ്രവണതയോടെ അധികാര ദുർവിനിയോഗം നടത്തിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഔദ്യോഗിക സ്ഥാനത്തിന് ചേരാത്ത വൃത്തികെട്ട പണികളാണ് ഗ്യാനേഷ് കുമാർ ചെയ്യുന്നത്. ബിജെപിക്ക് വേണ്ടി പ്രത്യേക സേവനങ്ങൾ അനുഷ്ടിച്ച് അമിത് ഷായുടെയും മോദിയുടെയും മോഹൻ ഭഗവത്തിന്റെയുമെല്ലാം വിശ്വാസം നേടിയെടുത്ത ഗ്യാനേഷ് കുമാറിനെ കണ്ടു പിടിച്ച് ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ബിജെപി ഭരണം കൈപ്പിടിയിൽ ഒതുക്കിയതെന്ന് വ്യക്തമായി. വോട്ട് ചെയ്യാനുള്ള അവകാശത്തിന് വോട്ടർമാർ ക്ലേശിക്കണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ബിജെപി പ്രതികൂല വോട്ടർമാരെ പൂർണമായി ഒഴിവാക്കുകയാണ്. 13 കോടി വോട്ടർമാരെയാണ് വെട്ടി മാറ്റിയത്. ഇതിനെതിരെ ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയരണം. രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര ഉണ്ടാകണം. എല്ലാവരും യോജിച്ചു നിൽക്കേണ്ട കാലഘട്ടമാണെന്നും എം എ ബേബി പറഞ്ഞു.










0 comments