ad
Deshabhimani

ചിരി വിടർത്തി, പുതുചരിത്രം സൃഷ്ടിച്ച് സർക്കാർ; 4.56 ലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ

pattayam NEW.jpg

പത്തനംതിട്ട ജില്ലാതല പട്ടയമേളയിൽ ലഭിച്ച പട്ടയവുമായി സന്തോഷത്തിൽ സദസിൽ ഇരിക്കുന്ന റാന്നി മുക്കുഴി മലഏറം വിഷ്ണു ഭവനത്തിൽ ദേവകി, പട്ടയവും വാങ്ങി വേദിയിൽ നിന്ന് സദസിലേക്ക് സന്തോഷത്തിലെത്തുന്ന തിരുവല്ല കുറ്റൂർ തോമ്പിത്തറ കോളനിയിൽ അമ്മിണി കുഞ്ഞച്ചൻ| ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ

വെബ് ഡെസ്ക്

Published on Feb 26, 2026, 03:07 PM | 1 min read

തൃശൂർ: സ്വന്തം ഭൂമിയെന്ന 4.56 ലക്ഷം കുടുംബങ്ങളുടെ കാലങ്ങളായുള്ള സ്വപ്‌നം നിറവേറി സംസ്ഥാന സർക്കാർ. പത്തുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ 4,56,689 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്‌തത്. വ്യാഴാഴ്ച സംസ്ഥാനത്ത്‌ പുതുതായി 45,731 കുടുംബങ്ങൾക്ക്‌ കൂടി പട്ടയം വിതരണം ചെയ്‌തു. സംസ്ഥാന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു.


pattayam 1.jpegപത്തനംതിട്ട ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ച റാന്നി വെച്ചൂച്ചിറ അരയൻ പറ പുല്ലാട്ട് വീട്ടിൽ സുലൈമാനും ജമീല സുലൈമാനും| ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 1,77,011 പട്ടയമാണ്‌ വിതരണം ചെയ്‌തത്‌. തുടർഭരണത്തിൽ 2,79,678 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. പഞ്ചായത്തംഗം മുതൽ എംഎൽഎമാർവരെയും വില്ലേജ്‌ തലം മുതൽ സെക്രട്ടറിയറ്റ്‌ ഉദ്യോഗസ്ഥർ വരെയും കണ്ണികളായ പട്ടയമിഷൻ ചരിത്രലക്ഷ്യത്തിലേക്ക്‌ ചുവടുവച്ചു. അടിത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കുള്ള ഒരുതുണ്ടു ഭൂമിക്ക്‌ അവകാശം നൽകണമെന്ന സർക്കാർ നിശ്‌ചയദാർഢ്യവും ചേർന്നതോടെ സംസ്ഥാനത്ത്‌ റെക്കോഡ്‌ പട്ടയവിതരണം സാധ്യമായി.


pattayam cm.jpegസംസ്ഥാന തല പട്ടയമേള തൃശൂർ ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയുന്നു|ഫോട്ടോ: എം എ ശിവപ്രസാദ്


pattayam 2.jpegആലപ്പുഴ ജില്ലാതല പട്ടയ മേളയിൽ പട്ടയം ലഭിച്ച സന്തോഷത്തിൽ ആലപ്പുഴ സനാതനം വാർഡ് മുനിസിപ്പൽ കോളനിയിലെ സെലീനയും മറിയവും | ഫോട്ടോ: കെ എസ് ആനന്ദ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home