കടമെടുത്ത് കൂട്ടി സർക്കാർ; 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഭരണത്തിലേറി നാലം മാസം പൂർത്തിയാവുമ്പോഴേക്കും കടത്തിന് മേലെ കടമെടുത്ത് കൂട്ടി യുഡിഎഫ് സർക്കാർ. 2,200 കോടി രൂപയാണ് ഇത്തവണത്തെ കടമെടുക്കുന്നത്. 15ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിലാണ് വായ്‌പയെടുക്കാനുള്ള ലേലം. ഇൗ മാസം രണ്ടാമത്തെ കടമെടുപ്പാണ്. സെപ്തംബർ ഒന്നിന് 1800 കോടി രൂപ കടമെടുക്കുത്തിരുന്നു. ഇൗ സാമ്പത്തിക വർഷം ആദ്യത്തെ ഒമ്പതുമാസം പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച പരിധി ഇതോടെ കഴിയും.
ഡിസംബർവരെയുള്ള കേരളത്തിന്റെ പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ് പരിധി 32,464 കോടിയാണ്. ഇതോടെ ചെലവുകൾക്കായുള്ള പണം കണ്ടെത്താൻ സർക്കാർ പ്രയാസപ്പെടും. മൂന്നു മാസത്തേക്കുള്ള ചെലവുകൾക്കായുള്ള പണം കണ്ടെത്താനാകാതിരിക്കുമ്പോൾ അതീവഗുരുരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുക.
തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആൾട്ടർനേറ്റീവ് ഉണ്ടെന്ന പറഞ്ഞ സതീശൻ ഓരോ മാസവും കടം വാങ്ങിക്കൂട്ടുകയാണ്. വരുമാനം വർധിപ്പിക്കാതെ പൂർണമായും കടമെടുപ്പിനെയാണ് സർക്കാർ ആശ്രയിക്കുന്നത്. പ്രതിമാസം ശരാശരി 3000 കോടി രൂപയുടെ മുകളിലാണ് കടമെടുപ്പ്.









0 comments