ad
Deshabhimani

ബോംബ് ഭീഷണി; ലഖ്‌നൗ–ദമ്മാം ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി

INDIGO

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 10, 2026, 09:31 PM | 1 min read

അഹമ്മദാബാദ്: ബോംബ് ഭീഷണിയെ തുടർന്ന് ലഖ്‌നൗവിൽ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പോയ ഇൻഡിഗോ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച വൈകിട്ട് 5.45 നാണ് 6ഇ97 വിമാനം സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.


വിമാനത്തിലെ ജീവനക്കാരിലൊരാൾക്ക് ‘ബോംബ്’ എന്ന് എഴുതിയ കടലാസ് ലഭിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 107 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.


വിമാനത്തിലും പരിസരത്തും പ്രാദേശിക പൊലീസും സിഐഎസ്എഫും പരിശോധന നടത്തിയതായും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു.


ആഗസ്ത് 31 നും സമാനമായ സംഭവത്തിൽ ദമ്മാമിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയിരുന്നു. വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം എഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പിന്നീട് ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home