ad
Deshabhimani

ഫാ. ഫ്രാൻസിസ്‌ ആലപ്പാട്ട് സമൂഹ നന്മയ്‌ക്കായി പ്രവർത്തിച്ച വ്യക്തി: എം വി ​ഗോവിന്ദൻ

m v govindan franscis alappatt
വെബ് ഡെസ്ക്

Published on Apr 08, 2026, 10:29 PM | 1 min read

തിരുവനന്തപുരം: ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ടിന്റെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. കേരള ബ്ലഡ്‌ ഡോണേഴ്സ്‌ ഫോറത്തിന്റെ സ്ഥാപകനും ജൂബിലി മിഷൻ മെഡിക്കൽ കോളേജ്‌ സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആതുര ശുശ്രൂഷയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ച വ്യക്തിത്വമായിരുന്നു. മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജിന്റെ വളർച്ചയ്‌ക്കായി അദ്ദേഹം നിസ്തുലമായ സേവനമാണ്‌ നൽകിയതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


സാമൂഹ്യ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കാനും സമൂഹ നന്മയ്‌ക്കായി പ്രവർത്തിക്കാനും സാധിച്ച വൈദിക ശ്രേഷ്ഠ‌നാണ് ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും എം വി ​ഗോവിന്ദൻ പ്രസ്താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home