Deshabhimani

നാല് മാസം; വന്യജീവി ആക്രമണത്തിൽ കേരളത്തിൽ പൊലിഞ്ഞത് 13 ജീവനുകൾ: നോക്കുകുത്തിയായി സർക്കാർ

wild life conflict
വെബ് ഡെസ്ക്

Published on Sep 24, 2026, 03:08 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ നാലുമാസത്തെ ഭരണത്തിനിടെ വന്യജീവി ആക്രമണത്തിൽ കേരളത്തിൽ 13 പേരുടെ ജീവനാണ് പൊലിഞ്ഞത്. കാട്ടാന ആക്രണത്തിൽ മാത്രം പത്ത് പേർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവും ഒടുവിലത്തെ സംഭവം ഇടുക്കി പൂപ്പാറയിലാണ്. പൂപ്പാറ പന്നിയാറിന് സമീപം പന്തടിക്കളത്ത് വിജയനെ (47) ബുധനാഴ്ചയാണ് ‘ചക്കക്കൊമ്പൻ’ എന്ന ഒറ്റയാൻ ചവിട്ടിക്കൊന്നത്‌. പാലക്കാട്‌ അട്ടപ്പാടിയിൽ വിനോദസഞ്ചാരിയായ സ്‌ത്രീയെ കാട്ടാന കൊലപ്പെടുത്തി മണിക്കൂറുകൾക്കകമാണ് അടുത്ത ആക്രണമുണ്ടായത്.


യുഡിഎഫ് സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ തന്നെ കാട്ടാനയുടെ ആ​ക്രണത്തിൽ വനംവകുപ്പിന്റെ താൽക്കാലിക വാച്ചർക്ക് ജീവൻനഷ്ടമായി. പൊങ്ങിൻചുവട് ഉന്നതിയിലെ ആദിവാസി യുവാവ് പുഷ്പാകരൻ വെള്ളക്കയ്യനാണ് (45) കൊല്ലപ്പെട്ടത്. തുടർന്ന് 26ന് വയനാട്ടിലെ മേപ്പാടിയിൽ നടുറോഡിൽ വെച്ച് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. മേപ്പാടി പഞ്ചായത്തിലെ കള്ളാടി കാശ്മീർ കുരിശിങ്കൽ ജെസി (45) ആണ് മരിച്ചത്.


മെയ് 30ന് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വൈശേരിയിൽ കർഷകനായ പുല്ലേർകാട്ട് വീട്ടിൽ മോഹനൻ (65) കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ മൂന്ന് കാഞ്ഞിരംപാറ പേണുവിൽ നാരായണൻ– ഭവാനി ദമ്പതികളുടെ മകൻ രാജേഷ്‌ (45) ആണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. ജൂൺ എട്ടിന് ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശി മാരി കൊല്ലപ്പെട്ടു. കുട്ടികളെ സ്കൂളിൽ വിടാൻ ഇറങ്ങിയപ്പോൾ അവരുടെ മുന്നിൽവച്ചാണ്‌ കാട്ടാന മാരിയെ മണ്ണിലിട്ട്‌ ചവിട്ടിക്കൊന്നത്‌. ജൂൺ എട്ടിന് കാന്തല്ലൂരിൽ കാട്ടാനയെ കണ്ട്‌ ഭയന്നോടിയ ആദിവാസിയും മരിച്ചു. ചുരക്കുളം ഉന്നതിയിലെ മലപ്പുലയവിഭാഗത്തിലെ മുരുകൻ(55) ആണ്‌ മരിച്ചത്‌. ആടുകൾക്ക്‌ തീറ്റകൊടുക്കാൻ സമീപത്തെ കൃഷിഭൂമിയിലേക്ക്‌ ഇറങ്ങിയപ്പോഴാണിത്‌.


ജൂൺ 18ന് കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. ചുരക്കുളം ഉന്നതിയിലെ മലപ്പുലയവിഭാഗത്തിലെ മുരുകൻ(55) ആണ്‌ മരിച്ചത്‌. ആടുകൾക്ക്‌ തീറ്റകൊടുക്കാൻ സമീപത്തെ കൃഷിഭൂമിയിലേക്ക്‌ ഇറങ്ങിയപ്പോഴാണ്‌ സംഭവം. ആഗസ്‌ത്‌ 27ന് ഇടുക്കി പൂപ്പാറയ്‌ക്കു സമീപം തലക്കുളത്ത് കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട്‌ ബോഡിനായ്‌ക്കന്നൂർ മാണിക്യവാസകർ സ്ട്രീറ്റിൽ എസ് ഒച്ചപ്പൻ (68) ആണ് കൊല്ലപ്പെട്ടത്. ​സെപ്‌തംബർ 22നാണ് പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വിനോദയാത്രാക്കെതിതിയ മണ്ണാർക്കാട്‌ സ്വദേശിനി ബുഷ്‌റ(52) കൊല്ലപ്പെട്ടത്‌.


കാട്ടുപന്നിയുടെ ആക്രണത്തിൽ രണ്ട് പേരും കാട്ടുപോത്തിന്റെ ആക്രണത്തിൽ ഒരാൾക്കും ജീവൻ നഷ്ടമായി. ജൂൺ ഏഴിന് കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുർന്ന് ഒട്ടോ മറിഞ്ഞ് ലിജിഷ് കുമർ (38 ) ആണ് മരിച്ചത്. ജൂൺഎട്ടിന് സമാനമായ അപകടത്തിൽ കക്കട്ട് കൈതച്ചാൽ സ്വദേശിയും മരിച്ചു.


ജൂലൈ 30ന് കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ്‌ വയോധികൻ കൊല്ലപ്പെട്ടു. കുളത്തൂപ്പുഴ അയ്യൻപിള്ള വളവിന് സമീപം ബീമാ മൻസിലിൽ ബഷീർ (68)ആണ് മരിച്ചത്. പുലർച്ചെ വീട്ടിൽനിന്ന്‌ കുളത്തൂപ്പുഴ ട‍ൗണിലേക്കു പോകാനിറങ്ങിയപ്പോഴാണ്‌ ബഷീറിനെ കാട്ടുപോത്ത് കുത്തിവീഴ്‌ത്തിയത്‌.


വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കൈയ്യൊഴിയുന്ന നിലപാടാണ് സർക്കാർ തുടക്കം മുതൽ എടുത്തത്. വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ടായിട്ടും ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതാണ് കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home