ad
Deshabhimani

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി പരിശോധന; ബിജെപി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഐഎം

ED CPIM.jpg
വെബ് ഡെസ്ക്

Published on May 27, 2026, 09:45 AM | 1 min read

തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് ശൈലിക്ക് കൂട്ടുപിടിച്ച് സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ . സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പരിശോധന നടത്തുന്നു.


രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടത്തുന്ന ഈ ആസൂത്രിത നീക്കത്തിനെതിരെ സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധം ഇരമ്പുകയാണ്. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് അതീവ രഹസ്യമായി വൻ സന്നാഹങ്ങളോടെ ഇ ഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.


പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയിലും കണ്ണൂരിലെ കുടുംബവീട്ടിലും ഒരേസമയത്താണ് റെയ്ഡ് നടക്കുന്നത്. വിവാദമായ എക്സാലോജിക് - സിഎംആർഎൽ വിഷയത്തിന്റെ മറവിലാണ് ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇ ഡി ഈ വേട്ടയാടൽ പുനരാരംഭിച്ചിരിക്കുന്നത്.





പിണറായി വിജയന്റെ മകളും എക്സാലോജിക് മേധാവിയുമായ വീണ ടി താമസിക്കുന്ന തിരുവനന്തപുരത്തെ വസതിക്ക് പുറമെ, വീണയുടെ ജീവിതപങ്കാളിയും ബേപ്പൂർ എംഎൽഎയും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തുന്നുണ്ട്.


കേരളത്തിൽ പത്തിടങ്ങളിലും ബെംഗളൂരുവിൽ രണ്ടിടങ്ങളിലുമാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഈ ഇ ഡി നീക്കത്തിന് പിന്നിൽ ബിജെപിയും കോൺഗ്രസും സംയുക്തമായി ഡൽഹിയിൽ വച്ചെടുത്ത രാഷ്ട്രീയ തീരുമാനമാണെന്ന സൂചനകൾ ശക്തമാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി എക്‌സിലൂടെ പറഞ്ഞു.


കേന്ദ്ര ഭരണകൂടത്തെയും അന്വേഷണ ഏജൻസികളെയും ആയുധമാക്കി പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനും കോൺഗ്രസ് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഈ രാഷ്ട്രീയ നാടകങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും സിപിഐഎം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home