സിസി ടിവി ശരിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലാ: സിസി ടിവി ശരിയാക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മുരിക്കുംപുഴ ചൂരക്കാട്ട് സി എൻ അർജുൻ(34) ആണ് മരിച്ചത്. ഞായർ രാത്രി ഒമ്പതോടെ വീട്ടിലാണ് സംഭവം. സിസി ടിവി ടെക്നിഷ്യനായ യുവാവ് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു.
ഷോക്കേറ്റ അർജുനെ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം തിങ്കൾ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. അഛൻ സി ജി നന്ദകുമാർ. ഭാര്യ: അശ്വതി, മകൾ: അരുന്ധതി.








0 comments