ad
Deshabhimani

മദ്യപാനത്തിനിടെ തർക്കം: ചേട്ടൻ അനിയനെ പെട്രോളൊഴിച്ച് തീകൊളുത്തി

Liquor bottles
വെബ് ഡെസ്ക്

Published on Oct 20, 2025, 11:25 AM | 1 min read

കൊച്ചി: ചോറ്റാനിക്കരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ചേട്ടൻ അനിയനെ തീകൊളുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ചില വാക്കുതർക്കങ്ങളുണ്ടായി. പുറത്തേക്ക് പോയ ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തിയാണ് അനിയനെ തീകൊളുത്തിയത്.


പൊലീസ് മാണിക്യനെ കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കര പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിം​ഗ് ​ഗ്രൗണ്ടിൽവെച്ചാണ് സംഭവം നടന്നത്. ഇരുവരും ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home