മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ സഹകരണ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നു: പിണറായി വിജയൻ

പത്തനംതിട്ട: മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ സഹകരണ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മൾട്ടി സ്റ്റേറ്റ് സ്ഥാപനങ്ങൾ എല്ലാ സഹകരണ തത്വങ്ങളും മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഴുമറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൾട്ടി സ്റ്റേറ്റ് നിയമം അനുസരിച്ച് കേന്ദ്ര സർക്കാരിൻ്റെ കൈയിലാണ് നിയന്ത്രണം. ഇത് സഹകരണ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നു. കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമം. സഹകരണ മേഖലയുടെ വിശ്വാസത സംരക്ഷിക്കുന്ന നടപടികൾ കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ മാറിമാറി വന്ന സർക്കാരുകൾ സഹകരണ മേഖലയ്ക്ക് ഒപ്പം നിന്നു. സഹകരണ മേഖലയ്ക്ക് ഒന്നിച്ചു നീങ്ങാൻ സാധിച്ചിട്ടുണ്ട്. ഇതിൽ വ്യത്യാസമുണ്ടാവുന്നത് നോട്ട് നിരോധനം വന്ന ഘട്ടത്തിലാണ്. നോട്ട് നിരോധനഘട്ടത്തിൽ സഹകരണ മേഖല പ്രത്യേകം ലക്ഷ്യം വെച്ച് കൊണ്ട് തെറ്റായ പ്രചരണം നടന്നു. ആ ഘട്ടത്തിൽ സംസ്ഥാന സർക്കാർ ശക്തമായ പ്രതിരോധം തീർത്തു. ആരുടെയും പണം നഷ്ടമാകില്ലെന്ന് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകി. ജനങ്ങൾ പൂർണമായി സർക്കാരിനെ വിശ്വസിച്ചു. അഴിമതിയില്ലാത്ത മേഖലയാണ് സഹകരണ മേഖല. സഹകരണ-പൊതുമേഖലകൾക്ക് കേന്ദ്രസർക്കാർ പിന്തുണ ലഭിക്കുന്നില്ല. മുമ്പ് അങ്ങനെയല്ലായിരുന്നെന്നും പിണറായി പറഞ്ഞു.










0 comments