ad
Deshabhimani

ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം: മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

stabbed
വെബ് ഡെസ്ക്

Published on Nov 06, 2025, 09:02 AM | 1 min read

ആലുവ: അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുട്ടിയുടെ മുത്തശ്ശിയുടെ അറസ്റ്റ് രേഖപെടുത്തും. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. ആത്മഹത്യക്ക് ശ്രമിച്ച മുത്തശ്ശി നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, പോസ്റ്റ്മോർട്ടത്തിനു ശേഷം കുട്ടിയുടെ സംസ്‌ക്കാരം നടക്കും. മരണം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആന്റണിയും റൂത്തും കറുകുറ്റി ചീനിയിലുള്ള റൂത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

ഇവരെ കൂടാതെ റൂത്തിന്റെ രക്ഷിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ, അടുക്കളയിൽ കഞ്ഞിയെടുക്കാൻ പോകുന്ന നേരത്ത് റൂത്ത് അമ്മയ്ക്ക് അരികിൽ കിടത്തി പോയതാണ്. അൽപസമയത്തിനുള്ളിൽ തിരിച്ചുവന്നു നോക്കിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്.

ആന്റണി – റൂത്ത് ദമ്പതികളുടെ മകൾ ഡൽന ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് അങ്കമാലിയെ നടുക്കിയ മരണം നടന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home