മഴയിൽ നാശം

കണ്ണൂർ
കനത്ത മഴയിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നാശം. മഴ മണ്ണിടിച്ചിലിനുമിടയാക്കി. വീടിനും വീട്ടുകിണറിനും നാശമുണ്ടായി. കൂത്തുപറമ്പ് കാഞ്ഞിലേരിയിൽ മതിലിടിഞ്ഞുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. കാഞ്ഞിലേരി മെട്ടയിലെ മംഗലാട്ട് നസീമയുടെ വീട്ടുമതിലാണ് ഇടിഞ്ഞത്. കെ പി ഷംസീറിന്റെ വീടിനാണ് കേടുപറ്റിയത്. ശനി രാവിലെയുണ്ടായ കനത്ത മഴയിലാണ് സംഭവം. അഞ്ച് മീറ്ററോളം ഉയരമുള്ള മതിൽ ഇടിഞ്ഞ് സമീപത്തെ വീടിന് മുകളിലേക്ക് പതിച്ചു. ഇതോടെ വീടിന്റെ ജനലുകളും കാർ പോർച്ചിന്റെ തൂണുകളും പാർഗോളകളും തകർന്നു. മതിലിന്റെ അവശേഷിക്കുന്ന ഭാഗവും അപകടാവസ്ഥയിലാണ്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മതിലിനടുത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് വൈദ്യുതി ബന്ധവും തകരാറിലായി. ചാവശേരിയിൽ വീട്ടുകിണർ ഇടിഞ്ഞു. കുറുങ്കളത്തെ അബൂബക്കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. വെള്ളി രാത്രിയിലെ കനത്ത മഴയിൽ ആൾമറയടക്കം തകർന്നു. നഗരസഭാ ചെയർമാൻ കെ ശ്രീലത, കൗൺസിലർ പി രജിഷ, വില്ലേജ് ഓഫീസർ എം ആർ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.









0 comments