ad
Deshabhimani

മാടായിപ്പാറയെ കണ്ടറിഞ്ഞ്‌ ഗ്രീൻ ബ്രിഗേഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:36 PM | 0 min read

കണ്ണൂർ
മാടായിപ്പാറയിലെ  - ജൈവവൈവിധ്യ സമ്പത്തിനെ കണ്ടറിഞ്ഞ് പഠിച്ച്  ഗ്രീൻ ബ്രിഗേഡ്. ഇവിടെ വൻ തോതിൽ മാലിന്യം തള്ളുന്നത്     ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ഗ്രീൻ ബ്രിഗേഡ് ശുചീകരണ - പഠന പരിപാടി സംഘടിപ്പിച്ചത്.   പയ്യന്നൂർ കോളേജ് ഗ്രീൻ ബ്രിഗേഡ്, എൻഎസ്എസ് യൂണിറ്റ് , ജില്ലാ ഹരിത കേരളം മിഷൻ, മാടായിക്കാവ് ക്ഷേത്ര സംരക്ഷണസമിതി, ജില്ലാ ശുചിത്വമിഷൻ എന്നിവ ചേർന്നുള്ള പരിപാടി  ജില്ലാ പഞ്ചായത്തംഗം സി പി ഷിജു ഉദ്ഘാടനം ചെയ്തു. ഡോ. ടി വി സുരേഖ   അധ്യക്ഷയായി.   സി വി  വിഷ്ണു  സ്വാഗതം പറഞ്ഞു. ഹരിതകേരളം ജില്ലാ മിഷൻ  കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ ഗ്രീൻ ബ്രിഗേഡ് പ്രവർത്തനം വിശദീകരിച്ചു.  സി വി ആര്യ, ജയപ്രകാശ് പന്തക്ക,  എം സുജന, എ ആനന്ദ്, അനുശ്രീ പ്രകാശ്, കുഞ്ഞികൃഷ്‌ണൻ, നാരായണൻ  സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home