ഉറക്കെയുറക്കെ പാടണം, നൃത്തം ചവിട്ടണം, നാടകം കളിക്കണം, കണ്ണീരും സ്വപ്നങ്ങളും കുതിർന്ന ഈ മണ്ണിൽ ഇനിയുമേറെയുണ്ട് ചെയ്യാൻ. യാത്രയ്ക്കിടയിൽ ചിലപ്പോൾ തളർച്ച വന്നേക്കാം. കിതപ്പാറ്റി പിന്നീടുള്ള പ്രയാണം, അതും കാലത്തിന്റെ അനിവാര്യത. ജീവിതം അങ്ങനെയുമാകാം. ഉയർന്ന കർട്ടനുമുന്നിൽ നടൻ ആടിത്തീർക്കേണ്ട നിമിഷങ്ങൾ.