കൊച്ചി> തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിംഗ് കോളേജിൻ്റെ ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സലിനു മുന്നോടിയായി സാമൂഹ്യമാധ്യമങ്ങളിലൂടെ തുല്ല്യതാ ക്യാമ്പയിൻ. മാർച്ച് എട്ടിന് അന്താരാാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പ്രചാരണത്തിന് തുടക്കമായത്.
പ്രായഭേദമന്യേ എല്ലാവർക്കും തുല്യത എന്ന ആശയം മുന്നോട്ട് വയ്ക്കുകയായിരുന്നു ലക്ഷ്യം. അതിനായി ഫോട്ടോയ്ക്ക് ഉചിതമായ ഭാവവും ഒപ്പം പ്രചോദനകരമായ വാക്യങ്ങളും ഹാഷ് ടാഗുകളൂം നൽകി. ഇൻസ്റ്റഗ്രാമിൽ ഈ സംരംഭത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് കുട്ടികൾ പറഞ്ഞു..സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു..
മോഡൽ എൻജിനീയറിംഗ് കോളേജ് മാർച്ച് 8,9 തിയതികളിൽ നടത്തിയ മോഡൽ യുണൈറ്റഡ് നേഷൻസിൽ ലിംഗസമത്വവും സ്ത്രീകൾക്കെതിരെയുള്ള വിവേചനവും വിജയമാക്കി ചർചചകൾ നടന്നു.
പ്രിൻസിപ്പാൾ ഡോ.വിനു തോമസിന്റെയും അധ്യാപകരുടെയും പിന്തുണയോടെയായിരുന്നു ക്യാമ്പയിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..