ad
Deshabhimani

മെറ്റ ഇനി ഓര്‍മ്മകൾ സ്വന്തമായി സൂക്ഷിക്കും; എൻവിഡിയക്കൊപ്പം ചിപ്പ് നിര്‍മ്മാണ രംഗത്തേക്ക്

meta chip
വെബ് ഡെസ്ക്

Published on Mar 12, 2026, 03:30 PM | 1 min read

സാൻ ഫ്രാൻസിസ്കോ: ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ സ്വന്തമായി നാല് പുതിയ ചിപ്പുകൾ നിർമ്മിക്കുന്നതായി പ്രഖ്യാപിച്ചു. ഡാറ്റാ സെന്ററുകളുടെ എണ്ണം അതിവേഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്വയം പര്യാപ്തതയിലേക്കുള്ള പോക്ക്.


ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് സാങ്കേതിക ഭീമന്മാരെപ്പോലെ തന്നെ മെറ്റയും എൻവിഡിയ,അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്എന്നിവയിൽ നിന്ന് റെഡിമെയ്ഡ് ചിപ്പുകൾ വാങ്ങിയാണ് ഓര്‍മ്മ പരിപാലിച്ചിരുന്നത്. ഇപ്പോൾസ്വന്തമായി ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ടീമിനെയും മെറ്റ ശക്തിപ്പെടുത്തിയിട്ടുണ്ട്.


മെറ്റയ്ക്ക് ആവശ്യമായ പ്രത്യേക തരത്തിലുള്ള ഡാറ്റ വിശകലനത്തിനായി രൂപകൽപ്പന ചെയ്യുന്ന ചിപ്പുകൾ,കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതും കൂടുതൽ ചെലവ് കുറഞ്ഞതുമായ ഡിസൈനുകൾക്ക് വഴിയൊരുക്കും എന്നാണ് അവകാശ വാദം.


എംടിഐഎ പദ്ധതി; ആദ്യ ചിപ്പ് പ്രവർത്തനത്തിൽ


പുതിയ ചിപ്പുകൾ കമ്പനിയുടെ' മെറ്റ ട്രെയിനിംഗ് ആൻഡ് ഇൻഫറൻസ് ആക്സിലറേറ്റർ' പദ്ധതിയുടെ ഭാഗമാണ്. ഇതിലെ ആദ്യ ചിപ്പായ എംടിഐഎ300, ഇതിനകം ഉപയോഗത്തിലുണ്ട്. ബാക്കി മൂന്ന് ചിപ്പുകൾ ഈ വർഷവും 2027ലും പുറത്തിറക്കും. അവസാനത്തെ രണ്ട് ചിപ്പുകളായ എംടിഐഎ 450, 500എന്നിവ ഇൻഫറൻസ് പ്രക്രിയ നടത്തുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടി പോലുള്ള എഐ മോഡലുകൾ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും അഭ്യർത്ഥനകൾക്കും മറുപടി നൽകുന്ന പ്രക്രിയയാണ് ഇൻഫറൻസ്.


"ഇൻഫറൻസിനുള്ള ആവശ്യകത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങൾ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിലാണ്,"മെറ്റ വൈസ് പ്രസിഡന്റ് ഓഫ് എഞ്ചിനീയറിംഗ് യീ ജിയുൻ സോംഗ് പറഞ്ഞു. ഇൻഫറൻസ് ചിപ്പുകളിൽ മെറ്റയ്ക്ക് വിജയം നേടാനായെങ്കിലും എഐ ആപ്പുകളെ ശക്തിപ്പെടുത്തുന്ന ജനറേറ്റീവ് എഐ പരിശീലന ചിപ്പ് നിർമ്മിക്കാനുള്ള അഭിലാഷത്തിൽ കമ്പനിക്ക് വിജയത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.


ചിപ്പുകളുടെ രൂപകൽപ്പനയിലെ ചില ഘടകങ്ങൾക്കായി മെറ്റ ബ്രോഡ്കോമുമായി കരാർ ചെയ്തിട്ടുണ്ട്.പ്രോസസ്സറുകൾ നിർമ്മിക്കാൻ കമ്പനി തായ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിയെയാണ് ആശ്രയിക്കുന്നത്.


ഫെബ്രുവരിയിൽ, എൻവിഡിയ, എഎംഡി എന്നിവയിൽ നിന്ന് ആയിരക്കണക്കിന് കോടി ഡോളറിന്റെ ചിപ്പുകൾ വാങ്ങുന്നതിനുള്ള വമ്പൻ കരാറുകളിൽ മെറ്റ ഒപ്പുവെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home