യൂട്യൂബിലാകെ ഇനി എഐ മയം; ക്രീയേറ്റർമാർക്ക് സഹായകമാകുന്ന മാറ്റങ്ങൾ

കണ്ടെന്റ് ക്രിയേറ്റർമാർക്ക് സഹായകമാകുന്ന എ ഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ യൂട്യൂബ്. യൂട്യൂബ് ഷോർട്സ് മുതൽ യൂട്യൂബ് ലൈവ് വരെയുള്ള എല്ലാ മേഖലകളിലും എ ഐയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനാണ് യൂട്യൂബിന്റെ തീരുമാനം. ക്രീയേറ്റർമാർക്ക് യൂട്യൂബ് ഷോർട്സിൽ ഇനിമുതൽ എ ഐയുടെ സഹായത്തോടെ സ്വന്തമായി വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കാൻ സാധിക്കും. ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകുന്നതിനനുസരിച്ച് 480p റെസല്യൂഷൻ വീഡിയോ എളുപ്പത്തിൽ നിർമിക്കാനാകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
യൂട്യൂബ് ലൈവ് സ്ട്രീം ചെയ്യുന്നവർക്കായി ലൈവായി തന്നെ 75 ഓളം ഗെയിമുകൾ കളിക്കാനുള്ള ഫീച്ചറുമുണ്ട്. ഗെയിം കളിച്ച് കൂടുതൽ വരുമാനം നേടാനും ലൈവായി ആരാധകരുമായി സംവദിക്കാനും ഇത് സഹായിക്കും. ഇതോടുകൂടി യൂട്യൂബിലെ ഫീച്ചറുകൾ ടിക് ടോക്, ട്വീറ്റ് എന്നിവയിലെ പോലെ ഉപഭോക്തൃ സൗഹൃദപരമാകും. ഇതിനുപുറമെ യൂട്യൂബ് സ്റ്റുഡിയോയിൽ തംബ്നെയിൽ, ഓട്ടോമാറ്റിക് ഡബ്ബിങ് ഫീച്ചർ, ലിപ് സിങ്ക് എന്നിവയും യൂട്യൂബ് അവതരിപ്പിച്ചു.








0 comments