Deshabhimani

ലോക ചെസ്‌ ചാമ്പ്യൻഷിപ്പ്; കിരീടം നിലനിർത്താൻ ഗുകേഷിനാകുമെന്ന് ഗാരി കാസ്പറോവ്

gukesh
വെബ് ഡെസ്ക്

Published on Nov 21, 2026, 09:36 PM | 1 min read

മോസ്കോ : ജനീവയിൽ ഉസ്‌ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദറോവിനെതിരെ ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്താൻ ഡി ​ഗുകേഷിന് കഴിയുമെന്ന് മുൻ ലോക ചാമ്പ്യൻ ​ഗാരി കാസ്പറോവ്. നിർണായക മത്സരങ്ങളിലെ ​ഗുകേഷിന്റെ അനുഭവസമ്പത്ത് ​ഗുണകരമാകുമെന്നും കാസ്പറോവ് പറഞ്ഞു.


നവംബർ 25 മുതൽ ഡിസംബർ 15 വരെയാണ് മത്സരം. സ്വിറ്റ്‌സർലൻഡിലെ ജനീവയാണ് വേദിയാവുക. ഗുകേഷിനും സിൻഡറോവിനും ഇരുപത് വയസാണ് പ്രായം. അതിനാൽ ഇത് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടമായി മാറും. ക്ലാസിക്കൽ ചെസിൽ ഇരുവരും ഗുകേഷും സിൻഡറോവും ഏറ്റുമുട്ടിയപ്പോൾ 2.5–0.5 എന്ന നിലയിൽ സിന്ദറോവിനാണ് മുൻതൂക്കം. എന്നാൽ ഈ വിജയങ്ങളെല്ലാം ഗുകേഷ് ലോകചാമ്പ്യനാകുന്നതിന് മുമ്പുള്ളതാണെന്ന് കാസ്പറോവ് ചൂണ്ടിക്കാട്ടി. വലിയ മത്സരങ്ങളിലെ അനുഭവം ഗുകേഷിന് നേട്ടമാകുമെന്നും സിന്ദറോവ് കൂടുതൽ വിനോദകരമായ കളി കാഴ്ചവെക്കുന്ന താരമാണെങ്കിലും അനുഭവസമ്പത്ത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ, സിന്ദറോവിനാണ് മുൻതൂക്കം നൽകുന്നത്.


അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദും ​ഗുകേഷിന് ഉപദേശം നൽകി. അനാവശ്യ ആശങ്കകൾ ഒഴിവാക്കി കളി കൂടുതൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന് ആനന്ദ് നിർദേശിച്ചു. 'ടോട്ടൽ ചെസ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർ പൈലറ്റ്' ടൂർണമെന്റിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആനന്ദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home