Deshabhimani

വാസയോഗ്യമായ ഭൂമി ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങളുടെ കലക്ടറേറ്റ് മാർച്ച്

ARAAm
വെബ് ഡെസ്ക്

Published on Nov 23, 2026, 12:53 PM | 1 min read

കണ്ണൂർ: ആറളം ഫാമിൽ വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ച 103 ആദിവാസി കുടുംബങ്ങളുടെ ഭൂമി ഉടൻ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി കലക്ടറേറ്റ് മാർച്ച് നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതിഷേധം ഉദ്ഘാടനംചെയ്തു.

ആറളം ഫാമിൽ 3375 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി നൽകിയത്. അതിൽ 1049 കുടുംബങ്ങൾ ഭൂമി ഉപയോഗിക്കാത്തതിനാൽ പട്ടയം നേരത്തെ റദ്ദ് ചെയ്തിരുന്നു. വാസയോഗ്യമല്ലാത്ത ഭൂമി കിട്ടിയവരുടെ കൈവശ രേഖ മാറ്റി നൽകാൻ ഈ വർഷം മാർച്ചിൽ തീരുമാനിച്ചിരുന്നു. മാർച്ച് 9-ന് കൈവശ രേഖ മാറ്റി നൽകുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചെങ്കിലും സർക്കാർ മാറിയതോടെ കൈവശ രേഖ നൽകൽ മരവിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

പ്രതിഷേധത്തിൽ എകെഎസ് ആറളം ഫാം ഏരിയ പ്രസിഡന്റ്‌ കെ എ ജോസ് അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ മോഹനൻ സ്വാഗതംപറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി സക്കീർഹുസൈൻ, ഇരിട്ടി ഏരിയാ സെക്രട്ടറി കെ ജി ദിലീപ്, ടി സി ലക്ഷ്മി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home