ദേശീയ ഗെയിംസ്: പുരുഷ വോളിയില്‍ കേരളത്തിന് വെള്ളിത്തിളക്കം

credit: Kerala Olympic Association fb page
ഹല്‍ദ്വാനി: ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് വെള്ളി.
ആവേശം അലതല്ലിയ പുരുഷ വോളിയിലാണ് കേരളത്തിന് വെള്ളി ലഭിച്ചത്. ഫൈനലില്‍ സര്‍വീസസിനോട് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോറ്റതോടെ സ്വര്‍ണം നഷ്ടമായി.സ്‌കോര്‍: 20-25 , 22-25 , 25 - 19, 26-28.
അതേസമയം,വനിതാ വോളിബോള്‍ ഫൈനലിന്റെ വാശിയേറിയ പോരാട്ടത്തില്‍ തമിഴ്നാടിനെ കീഴടക്കി കേരളം ഗെയിംസിലെ ആറാം സ്വര്‍ണം നേടി. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് (25- 19, 22- 25, 22- 25, 25- 14, 15- 7) വിജയം.
കഴിഞ്ഞദിവസം ചണ്ഡീഗഢിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്.









0 comments