Deshabhimani

ഏഷ്യൻ ഗെയിംസ്: ബോക്സിങ്ങിൽ നരേന്ദർ ബെർവാളിന് വെങ്കലം

narendar boxing bronze
വെബ് ഡെസ്ക്

Published on Sep 29, 2026, 12:38 PM | 1 min read

നഗോയ: ഏഷ്യൻ ഗെയിസിൽ പുരുഷന്മാരുടെ +90 കിലോ ബോക്സിങ് വിഭാഗത്തിൽ ഇന്ത്യയുടെ നരേന്ദർ ബെർവാളിന് വെങ്കലം. സെമിഫൈനലിൽ കസാക്കിസ്ഥാന്റെ ഓറൽബെയോട് 5-0 ന് പരാജയപ്പെട്ടതോടെയാണ് നരേന്ദറിന് വെങ്കലത്തിൽ ഒതുങ്ങേണ്ടിവന്നത്.


മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഓറൽബെ മികച്ച പ്രതിരോധവും ആക്രമണവും പുറത്തെടുത്ത് മുന്നിലെത്തി. നരേന്ദറിന് നിർണായകമായിരുന്ന അവസാന റൗണ്ടിൽ താരം ആക്രമണം ശക്തമാക്കി. തുടർച്ചയായ പഞ്ചുകളിലൂടെ ഓറൽബെയെ സമ്മർദത്തിലാക്കാനും തിരിച്ചുവരവിന് ശ്രമിക്കാനും നരേന്ദറിന് സാധിച്ചു.


നരേന്ദറിന്റെ ശക്തമായ പഞ്ചുകൾക്കിടെ റഫറി ഓറൽബെയ്ക്ക് സ്റ്റാൻഡിങ് കൗണ്ട് നൽകി. തുടർന്ന് ഓറൽബെ പ്രതിരോധത്തിലേക്ക് മാറി നരേന്ദറിന്റെ ആക്രമണങ്ങളെ മറികടന്ന് മത്സരം നിയന്ത്രിച്ചു.


അവസാന റൗണ്ടിൽ നരേന്ദർ നടത്തിയ ശക്തമായ മുന്നേറ്റം മത്സരഫലം മാറ്റാൻ പര്യാപ്തമായില്ല. അഞ്ച് ജഡ്ജിമാരും ഓറൽബെയ്ക്ക് അനുകൂലമായി വിധിച്ചതോടെ താരം ഫൈനലിൽ പ്രവേശിച്ചു.


നരേന്ദറിന് വെങ്കല മെഡലുമായി മടങ്ങേണ്ടിവന്നു. സെമിഫൈനൽ തോൽവിയോടെ സ്വർണ മെഡലിനായുള്ള നരേന്ദറിന്റെ പോരാട്ടം അവസാനിച്ചെങ്കിലും ഇന്ത്യയുടെ മെഡൽ പട്ടികയിൽ ഒരു വെങ്കലം കൂടി ചേർക്കാൻ താരത്തിന് കഴിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home