Deshabhimani

കുറ്റം സമ്മതിപ്പിച്ച് ജയിലിലിടൽ

നിര്‍ബന്ധിച്ച് മൊഴിയെടുത്ത ശേഷം എൻഎസ്എ ചുമത്തി; ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് 10 ലക്ഷം പിഴയിട്ട് സുപ്രീം കോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 12:34 PM | 1 min read

ന്യൂഡൽഹി:ജനാധിപത്യം കാറ്റിൽ പറത്തിയുള്ള ഉത്തര്‍ പ്രദേശ് പൊലീസിന്റെ സ്വേഛാ നടപടികൾക്ക് എതിരെ വീണ്ടും കര്‍ശന വിധിയുമായി സുപ്രീം കോടതി. കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിനെ അന്യായമായി തടവിലിട്ടതിന് പത്ത് ലക്ഷം രൂപ പിഴ വിധിച്ചു. പ്രതിയുടെ കുറ്റ സമ്മത മൊഴി മാത്രം അടിസ്ഥാനമാക്കി നാഷണൽ സെക്യൂരിറ്റി നിയമ പ്രകാരം ആരെയും തടങ്കലിൽ വെക്കാനാവില്ലെന്ന് കോടതി പറഞ്ഞു.


ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരുൾപ്പെടുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ മൊഴി വാങ്ങിയ ശേഷം തടവിലിടുന്ന വിചത്ര സമീപനമായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസ് പിന്തുടര്‍ന്നത്. മുല്ല അഫ്രോസ് എന്ന യുവാവിന്റെ കരുതൽ തടങ്ങൽ കോടതി റദ്ദാക്കി. ഉടൻ വിട്ടയക്കാൻ ആവശ്യപ്പെട്ടു.


2024 നവംബറിൽ സംഭൽ ഷാഹി ജമാ മസ്ജിദിൽ നടന്ന സര്‍വേയുടെ തുടര്‍ച്ചായായി നടന്ന കലാപമാണ് കേസിന്റെ പശ്ചാത്തലം. നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് അടുത്ത വര്‍ഷം ഒക്ടോബറിലാണ് പൊലീസ് മുല്ല അഫ്രോസിനെ എൻഎസ്എ പ്രയോഗിച്ച് കരുതൽ തടവിലാക്കിയത്.



രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തികളെ തടങ്കലിൽ വെക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമമാണ് എൻഎസ്എ. 12 മാസം വരെയാണ് പരമാവധി തടങ്കൽ കാലാവധി. ഇത് മുൻകരുതൽ തടങ്കൽ ആയതിനാൽ, പിടിയിലാകുന്ന വ്യക്തിയെ നിശ്ചിത സമയത്തിനകം കോടതിയിൽ ഹാജരാക്കേണ്ട നിയമപരമായ ബാധ്യതയില്ല. പ്രാദേശിക ഭരണകൂടമാണ് ഇത് ചുമത്തുന്നത്. തുടർന്ന് മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ബോർഡ് ഇത് ശരിവെക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home