ad
Deshabhimani

കുറാഷിൽ മെഡലുറപ്പിച്ച് ഇന്ത്യ; വനിതകളുടെ 78 കിലോ വിഭാഗത്തിൽ പിങ്കി ബൽഹാര സെമിയിൽ

PINCKY

ഏഷ്യൻ ഗെയിംസിൽ കുറാഷിൽ ഇന്ത്യക്ക് മെഡൽ ഉറപ്പിച്ച് പിങ്കി ബൽഹാര

വെബ് ഡെസ്ക്

Published on Sep 28, 2026, 08:58 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിൽ കുറാഷിൽ ഇന്ത്യക്ക് മെഡൽ ഉറപ്പിച്ച് പിങ്കി ബൽഹാര. വനിതകളുടെ -78 കിലോ വിഭാഗത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പിങ്കി , ദക്ഷിണ കൊറിയയുടെ ഗാരം ലിമിനെ 3-0ന് തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചു.


ക്വാർട്ടർ ഫൈനലിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് പിങ്കി കൊറിയൻ താരത്തെ പരാജയപ്പെടുത്തിയത്. വിജയത്തോടെ മത്സരത്തിലെ കുറഞ്ഞത് വെങ്കല മെഡലെങ്കിലും ഉറപ്പാക്കാൻ താരത്തിന് സാധിച്ചു. സെമിഫൈനലിൽ ജയിച്ചാൽ സ്വർണ മെഡലിനോ വെള്ളി മെഡലിനോ വേണ്ടിയുള്ള പോരാട്ടത്തിലേക്ക് പിങ്കിക്ക് മുന്നേറാം.


2018ലെ കുറാഷ് മത്സരത്തിൽ വനിതകളുടെ -52 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയിട്ടുള്ള താരമാണ് പിങ്കി ബൽഹാര. പുതിയ ഭാരവിഭാഗത്തിലും ശ്രദ്ധേയമായ പ്രകടനം തുടരുന്ന പിങ്കി ക്ക് മറ്റൊരു മെഡൽ സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.


സെമിഫൈനലിൽ മറ്റൊരു ദക്ഷിണ കൊറിയൻ താരമായ സുമിൻ മോയാണ് പിങ്കിയുടെ എതിരാളി. രാവിലെ 10.40ന് മത്സരത്തിന് തുടക്കമാകും. സെമിയിൽ വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന പിങ്കിയുടെ പ്രകടനത്തിലേക്കാണ് ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home