Deshabhimani

കിനാശ്ശേരിയിൽ നിന്ന് ഇന്ത്യ നമ്പർ വൺ; പിക്കിൾ ബോളിൽ മുഹമ്മദ് റിഫാഹിന് അണ്ടർ 16 ഡബിൾസ് കിരീടം

pickle ball champion

മുഹമ്മദ് റിഫാഹിൻ

വെബ് ഡെസ്ക്

Published on Oct 08, 2026, 10:47 AM | 1 min read

പാലക്കാട്: പാലക്കാട് കിനാശ്ശേരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിഫാഹിന് പിക്കിൾ ബോളിൽ ദേശീയ നേട്ടം. കൊച്ചിയിൽ നടന്ന ഓൾ ഇന്ത്യ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 ഡബിൾസ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഡബിൾസ് റാങ്കിംഗിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് പതിനാലുകാരൻ.


കിനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പോർട്സ് അക്കാദമിയിൽ പരിശീലനം നടത്തുന്ന റിഫാഹ്, രാവിലെയും വൈകിട്ടുമായി സ്ഥിരമായ പരിശീലനത്തിലാണ്. മത്സരങ്ങളിലെ തോൽവികളെ അതിജീവിച്ച് തുടർച്ചയായി പരിശീലനം നടത്തിയാണ് താരം ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.


അണ്ടർ-16 വിഭാഗത്തിലെ ദേശീയ ചാമ്പ്യൻഷിപ്പ് നേട്ടവും ഒന്നാം റാങ്കും റിഫാഹിന്റെ കായികജീവിതത്തിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്. കിനാശ്ശേരിയിൽ നിന്നുള്ള ഈ കൗമാരതാരത്തിന്റെ മുന്നേറ്റം പിക്കിൾബോൾ രംഗത്ത് കേരളത്തിന്റെ യുവതാരങ്ങൾക്ക് കൂടുതൽ പ്രചോദനമാകുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home