Deshabhimani

അധ്യാപകരുടെയുൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: കൊല്ലത്ത് പോളിടെക്നിക് വിദ്യാർഥിക്ക് സസ്പെൻഷൻ

Morphing
വെബ് ഡെസ്ക്

Published on Oct 08, 2026, 11:42 AM | 1 min read

കൊല്ലം: പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ വിദ്യാർഥിക്കെതിരെ മോർഫിം പരാതി. വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ചാം സെമസ്റ്റർ വിദ്യാർഥി അച്യുത് എസ്സിനെതിരെ പൊലീസ് കേസെടുത്തു.


അച്യുതിനെ കോളേജിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സഹപാഠികളായ വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്ന് കോളേജ് പ്രിൻസിപ്പാളിന് മുന്നില്‍ വിദ്യാർഥി കുറ്റം സമ്മതിച്ചു. സംഭവത്തിൽ കോളേജ് മാനേജ്‌മെന്റും ഇരയായ വിദ്യാർഥിനികളിൽ ഒരാളും പുനലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ഡിജിറ്റൽ ഉപകരണങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വരുംദിവസങ്ങളിൽ വിശദമായ പരിശോധന നടക്കും. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രധാനമായും പ്രചരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.


പ്രിൻസിപ്പാൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥിക്കെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home