ad
Deshabhimani

ഏഷ്യൻ ​ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും മെഡൽനേട്ടം: ഷൂട്ടിങ്ങിൽ ഇളവേനിൽ വാളറിവന് വെള്ളി

Elavenil Valarivan

video screenshot

വെബ് ഡെസ്ക്

Published on Sep 20, 2026, 12:04 PM | 1 min read

ന​ഗോയ : ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽനേട്ടം. ഷൂട്ടിങ്ങിൽ ഇന്ത്യൻ താരം ഇളവേനിൽ വാളറിവന്‍ വെള്ളി നേടി. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് ഇളവേനിലിന്റെ നേട്ടം. വാശിയേറിയ മത്സരത്തിൽ അവസാനനിമിഷമാണ് ഇന്ത്യൻ താരത്തിന് സ്വർണമെഡൽ നഷ്ടമായത്. ജപ്പാന്റെ ഹിനാച്ചി തായ്ചിക്കാണ് സ്വർണം. ആദ്യ ഷോട്ടുകളിൽ ഒരു പോയിന്റിന് മുന്നിൽ നിന്ന ശേഷമാണ് അവസാന ഷോട്ടുകളിൽ ഇളവേനിൽ വെള്ളിയിലേക്ക് വീണത്.


തമിഴ്നാട് കടലൂർ സ്വദേശിയാണ്. ഏഷ്യൻ ​ഗെയിംസിൽ ഇളവേനിലിന്റെ രണ്ടാമത്തെ മെഡലാണിത്. ഇളവേനിലും മലയാളിതാരം വിദർശ കെ വിനോദും സോനം മസ്‌കറും അടങ്ങുന്ന സംഘം 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലും വെള്ളി നേടിയിരുന്നു.


മിക്സഡ് മാർഷ്യൽ ആർട്സിൽ ഒരു മെഡൽ കൂടി ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. വനിതകളുടെ ട്രഡീഷണൽ എംഎംഎ 60 കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമെഗ് ബൈഗാൽമയെ 2-0ന് പരാജയപ്പെടുത്തി സുചിക സെമിഫൈനലിലെത്തി. ഏഷ്യൻ ഗെയിംസിൽ ആദ്യമായാണ് ഇത്തവണ മിക്സഡ് മാർഷ്യൽ ആർട് ഉൾപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home