അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റ്: അസംപ്ഷൻ കോളേജിന് കിരീടം

കർണാടകയിലെ ഹസനിൽ നടന്ന അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ജേതാക്കളായി
ചങ്ങനാശ്ശേരി: കർണാടകയിലെ ഹസനിൽ നടന്ന അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ജേതാക്കളായി. നവംബർ 6, 7 തീയതികളിൽ നടന്ന ടൂർണമെന്റിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് അസംപ്ഷൻ കിരീടം സ്വന്തമാക്കിയത്.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ അന്തർസർവകലാശാല ചാമ്പ്യന്മാരായ എസ്ആർഎം യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് അസംപ്ഷന്റെ നേട്ടം. 23-25, 25-19, 26-24 എന്ന സ്കോറിനായിരുന്നു വിജയം. മികച്ച പോരാട്ടവീര്യവും ടീം സ്പിരിറ്റുമാണ് ടീമിന് കിരീടം നേടിക്കൊടുത്തത്.
ടൂർണമെന്റിലെ മികച്ച അറ്റാക്കറായി അസംപ്ഷന്റെ പവിത്ര ആർ തിരഞ്ഞെടുക്കപ്പെട്ടു.
പവിത്ര ആർ
ടീം ക്യാപ്റ്റൻ നിയ അനിൽ മികച്ച ബ്ലോക്കർക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
നിയ അനിൽ
സ്പോർട്സ് കൗൺസിൽ പരിശീലകൻ നവാസ് വാഹബാണ് ടീമിന്റെ പരിശീലകൻ. സ്പോർട്സ് കൗൺസിൽ വനിതാ വോളിബോൾ അക്കാദമി കൂടിയാണ് അസംപ്ഷൻ കോളേജ്. വിജയികൾക്കുള്ള ട്രോഫികൾ കർണാടക എക്സൈസ് മന്ത്രി കെ എം ശിവലിംഗ ഗൗഡ വിതരണം ചെയ്തു.








0 comments