ad
Deshabhimani

ഏഷ്യൻ ഗെയിംസ്; ബാഡ്മിന്റണിൽ ഇന്ത്യയുടെ ട്രീസ–ഗായത്രി സഖ്യം ക്വാർട്ടറിൽ

badminton

ഗായത്രി ഗോപീചന്ദ് (ഇടത്) ട്രീസ ജോളി (വലത്)| Photo:PTI

വെബ് ഡെസ്ക്

Published on Sep 26, 2026, 02:31 PM | 1 min read

ഐചി : ഏഷ്യൻ ഗെയിംസിൽ വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യത്തിന് വമ്പൻ ജയം. ജപ്പാന്റെ ലോക മൂന്നാം റാങ്കുകാരായ മായു മത്സുമോട്ടോ–യുകി ഫുകുഷിമ സഖ്യത്തെ 24–22, 21–18 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.


ആദ്യ ഗെയിമിൽ ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം ആവേശകരമായി. നിർണായക ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ട്രീസ–ഗായത്രി സഖ്യം 24–22ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ ജാപ്പനീസ് സഖ്യം മേൽക്കൈ നേടി. ഒരു ഘട്ടത്തിൽ ഇന്ത്യ 8–11ന് പിന്നിലായി.


എന്നാൽ പിന്നീട് ട്രീസയും ഗായത്രിയും തിരിച്ചുവരവ് നടത്തി. നിർണായക പോയന്റുകളിലൂടെ ഇന്ത്യ 15–15ന് ഒപ്പമെത്തി. തുടർന്ന് സമ്മർദത്തെ അതിജീവിച്ച് തുടർച്ചയായി പോയിന്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം 21–18ന് രണ്ടാം ഗെയിമും നേടി.


ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ജാപ്പനീസ് സഖ്യത്തിനെതിരായ ജയം ട്രീസ–ഗായത്രി സഖ്യത്തിന്റെ കുതിപ്പിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. വനിതാ ഡബിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തേകുന്നതാണ് ട്രീസ–ഗായത്രിയുടെ മുന്നേറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home