ad
Deshabhimani

യുഎസ് സര്‍ക്കാര്‍ വെബ്സൈറ്റുകളിലും കടന്നു കയറി: ആശങ്കയായി എഐ ഏജന്റുകൾ

OpenAI misbehaviour
വെബ് ഡെസ്ക്

Published on Sep 26, 2026, 02:39 PM | 2 min read

വാഷിങ്ടൺ:ഓപ്പൺ എഐയുടെ നിര്‍മ്മിത ബുദ്ധി ഏജന്റുകൾ യുഎസ് സര്‍ക്കാര്‍ വെബ്സൈറ്റുകളിൽ സ്വതന്ത്രമായി കടന്നു കയറിയതായി റിപ്പോര്‍ട്. ഓസ്ട്രേലിയൻ സര്‍ക്കാരന്റെ ആരോഗ്യ വിഭാഗത്തിന് കീഴിൽ പ്രവര്‍ത്തിക്കുന്ന സൈറ്റിൽ സമാനമായ ആക്രമണം ഉണ്ടായതായി വെളിപ്പെടുത്തലുകൾ പുറത്തെത്തി തൊട്ടു പിന്നാലെയാണ് യു എസിലും സമാന ഹാക്കിങ് റിപ്പോര്‍ട് ചെയ്യപ്പെടുന്നത്.


മോഡലുകളുടെ അസാധാരണ പ്രവര്‍ത്തനങ്ങൾ പരിശോധിക്കുന്നതിനിടെ ഒപ്പൺ എഐ തന്നെയാണ് ഇക്കാര്യവും കണ്ടെത്തിയിരിക്കുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ രണ്ട് വെബ്‌സൈറ്റുകൾ, യു എസ് സെൻസസ് ബ്യൂറോയുടെ വെബ്സൈറ്റ് എന്നിവയിലാണ് കടന്നു കയറ്റം ഉണ്ടായത്. ഇവയിലെ പൊതു ഡാറ്റയിലാണ് കടന്നു കയറിയത് എന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ മറികടന്നുള്ള ഹാക്കിങ് ആയിരുന്നു നടന്നത്.


വെബ്സൈറ്റിനോ ഡാറ്റാബേസിനോ യാതൊരു കേടുപാടുകളും വരുത്തിയിട്ടില്ല. എന്നാൽ ഈ എഐ ഏജന്റുകൾ സ്വന്തം നിലയ്ക്ക് ലോഗിൻ ശ്രമങ്ങൾ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, കൊമേഴ്സ് ഡിപ്പാർട്ട്മെന്റ്, കാലിഫോർണിയ, ടെക്സസ്, ന്യൂയോർക്ക് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ വെബ്‌സൈറ്റുകൾ എന്നിവയിലും സമാനമായ അപരിചിത ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് ട്രാൻസ്‌ലൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കമ്പനി നടത്തിയ മിസ്അലൈൻഡ് മോഡൽ ആക്റ്റിവിറ്റി" ടെസ്റ്റിനിടയിലാണ് ഇവ വെളിപ്പെട്ടത്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു.


ഞെട്ടിച്ചത് ഹഗ്ഗിങ് ഫെയ്സ് സംഭവം


ഇതിൽ ആദ്യത്തേതായിരുന്നു ഹഗ്ഗിങ് ഫെയ്സ് സംഭവം. ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലുതും ആദ്യത്തേതുമായ ആക്രമണമായിരുന്നു. എഐ ഏജന്റുകൾ കൂട്ടത്തോടെ സ്റ്റാര്‍ട് അപ് കമ്പനിയായ ഹഗ്ഗിങ് ഫെയിസന്റെ സൈറ്റിൽ കടന്നു കയറുകയായിരുന്നു.


Related News

മനുഷ്യര്‍ നേരിച്ച് നൽകുന്ന നിര്‍ദ്ദേശങ്ങൾ മറികടന്ന് പുറത്തേക്കു പോയി എന്തെങ്കിലും തടസം വരുമ്പോൾ സ്വയം മറികടക്കാൻ ഹാക്കിങ് രീതികൾ ഉപയോഗിച്ച് മുന്നേറുന്ന ("Agent Going Rogue") സ്വഭാവമാണിത്. ഓപ്പൺ എഐ, ആന്ത്രോപിക് എന്നിവയുടെ ഏറ്റവും പുതിയ മോഡലുകൾ കേവലം ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമല്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ബ്രൗസ് ചെയ്യാനും കമ്പ്യൂട്ടറുകളിൽ കടന്നു കയറി സ്വയം കോഡുകൾ പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഓട്ടോണമസ് ഏജന്റ് ശേഷി എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു ലക്ഷ്യം നൽകിയാൽ ഏജന്റുകൾ അവ നേടാൻ ഏത് തടസവും മറികടക്കാൻ ശ്രമിക്കും.


ആന്ത്രോപികിനും ക്ലൗഡിനും ജെമിനിക്കും എതിരെ പരാതികൾ ഉണ്ടായി. ഫ്രഞ്ച് ചൈനീസ് മോഡലുകളിലാണ് ഇതുവരെ ഇത്തരം പരാതികൾ ഉയരാത്തത്. അവയ്ക്ക് കടുത്ത സുരക്ഷാമതിലുകൾ ഉണ്ട്. മാത്രമല്ല മക്കവയും ലാംഗ്വേജ് മോഡൽ എന്ന നിലയ്ക്കാണ്. ക്ലൗഡ് സ്ഥലിക ഉപയോഗിക്കുന്നതിന് പകരം ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കുന്ന രീതിയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home