ad
Deshabhimani

ആരാണ് ഗ്യാനേഷ് കുമാർ; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പൂർവാശ്രമം എന്ത്?- തോമസ് ഐസക്ക്

Gyanesh Kumar
വെബ് ഡെസ്ക്

Published on Sep 26, 2026, 02:30 PM | 2 min read

'കേരളത്തിൽ ലോകബാങ്കിന്റെ കെ.എസ്.ടി.പി പദ്ധതിയിൽ റോഡ് പ്രൊജക്ടിന്റെ ഒരു ഭാഗം ഏറ്റെടുത്തിരുന്ന മലേഷ്യൻ കമ്പനിയായ പതിബെല്ലിന്റെ കേരളത്തിന്റെ ചുമതലക്കാരൻ ആയിരുന്ന ലീ ബിൻ സീൻ എന്ന എഞ്ചിനീയർ നവംബറിൽ കോലാലംപൂരിൽ വച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറുപ്പിൽ കേരളത്തിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. ഗ്യാനേഷ് കുമാർ ആയിരുന്നു പേരെടുത്ത് പരാമർശിക്കപ്പെട്ടവരിൽ പ്രധാനി. കൈക്കൂലി ആവശ്യപ്പെട്ടെന്നും ആ കുറുപ്പിൽ ഉണ്ടായിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണവും സ്ഥലംമാറ്റവും നടന്നത് '- ഡോ . ടി എം തോമസ് ഐസക്ക് എഴുതുന്നു



ഫേസ്ബുക്ക് കുറിപ്പ്



തുടക്കം കേരളത്തിൽ നിന്നാണ്. 2006-ൽ വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പിഡബ്ല്യുഡി സെക്രട്ടറി ആയിരുന്നു. 2006 അവസാനിക്കും മുമ്പ് അഴിമതി ആരോപണത്തെത്തുടർന്ന് വകുപ്പിൽ നിന്ന് മാറ്റി. വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ എ.കെ. ആന്റണിയുടെ കേന്ദ്ര പ്രതിരോധ സർവീസിലേക്ക് മാറി.


എന്തിനായിരുന്നു നടപടി? കേരളത്തിൽ ലോകബാങ്കിന്റെ കെ.എസ്.ടി.പി പദ്ധതിയിൽ റോഡ് പ്രൊജക്ടിന്റെ ഒരു ഭാഗം ഏറ്റെടുത്തിരുന്ന മലേഷ്യൻ കമ്പനിയായ പതിബെല്ലിന്റെ കേരളത്തിന്റെ ചുമതലക്കാരൻ ആയിരുന്ന ലീ ബിൻ സീൻ എന്ന എഞ്ചിനീയർ നവംബറിൽ കോലാലംപൂരിൽ വച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറുപ്പിൽ കേരളത്തിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. ഗ്യാനേഷ് കുമാർ ആയിരുന്നു പേരെടുത്ത് പരാമർശിക്കപ്പെട്ടവരിൽ പ്രധാനി. കൈക്കൂലി ആവശ്യപ്പെട്ടെന്നും ആ കുറുപ്പിൽ ഉണ്ടായിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണവും സ്ഥലംമാറ്റവും നടന്നത്.


216 കോടി രൂപയുടെ ടെണ്ടർ ആയിരുന്നു. പക്ഷേ, ഭൂമി ഏറ്റെടുക്കുന്നതിനു വലിയ കാലതാമസമുണ്ടായി. അങ്ങനെ പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആകെ 70 കോടി രൂപയുടെ ബില്ലുകളേ മാറിയിരുന്നുള്ളൂ. 13 കോടി രൂപയുടെ ബില്ല് പെന്റിംഗിലും. കാലതാമസത്തിനു കാരണം പതിബെല്ലാണെന്ന് പിഡബ്ല്യുഡി. അല്ലാ, സ്ഥലം കൈമാറിക്കിട്ടാത്തതുകൊണ്ടാണെന്ന് പതിബെൽ. കൈമാറി നൽകിയ ഭാഗങ്ങളിൽപ്പോലും പണി നടത്തിയില്ലെന്ന് പിഡബ്ല്യുഡി. പക്ഷേ, കരാർ പ്രകാരമുള്ള നഷ്ടപരിഹാരത്തിന് വകുപ്പ് ഒരു നോട്ടീസും നൽകിയില്ല.


അതേസമയം, പതിബെൽ കൃത്യമായി ഓരോ വീഴ്ചയ്ക്കും പിഡബ്ല്യുഡിക്ക് നോട്ടീസ് നൽകിയിരുന്നു. അതുകൊണ്ട് ആർബിട്രേഷൻ വരുമ്പോൾ സർക്കാർ തോൽക്കുമെന്നും വ്യക്തമായിരുന്നു. ഇതൊരു പതിവ് പരിപാടിയായിരുന്നു. ഇതിനു പുറമേയാണ് പണം നൽകുന്നതിനുള്ള കാലതാമസവും കുത്തിത്തിരിപ്പുകളും. ഇതിൽ മനംനൊന്താണ് ലീ ബിൻ സീൻ ആത്മഹത്യ ചെയ്തത്.


2007-ൽ അവസാനം സർക്കാർ 35 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്നു. പെന്റിംഗ് ബില്ലും, ബാക്കി പണി തീർക്കാൻ 215 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും അംഗീകരിച്ചു. അങ്ങനെ 216 കോടി രൂപയുടെ പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 330 കോടിയെങ്കിലും വേണ്ടിവന്നു. ഒരു എഞ്ചിനീയറുടെ ആത്മഹത്യയും.കേന്ദ്ര പ്രതിരോധ വകുപ്പിലേക്ക് സ്ഥലംമാറിപ്പോയ ഗ്യാനേഷ് കുമാറാകട്ടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2012-ൽ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറായി. 2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗ്യാനേഷ് കേന്ദ്ര സർക്കാരിന്റെ കശ്മീർ വകുപ്പിലേക്ക് മാറി. അവിടെ അദ്ദേഹത്തിന്റെ കാർമ്മികത്വത്തിലാണ് ഒരു സംസ്ഥാനത്തെ വെട്ടിപ്പൊളിച്ച് ഇല്ലാതാക്കി ബിജെപി ഭരണം കൊണ്ടുവന്നത്.

ഇതോടെ അമിത് ഷായുടെ മാനസപുത്രനായി എന്നുവേണം കരുതാൻ. രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സൂത്രധാരനും ഗ്യാനേഷ് കുമാർ ആയിരുന്നു. പൊതുഫണ്ടിന്റെ പൊതുസംഭാവനയുടെയും അടിസ്ഥാനത്തിലുള്ള ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റായി മാറ്റുന്നതിനുള്ള തന്ത്രം മെനഞ്ഞത് ഇദ്ദേഹമാണെന്നാണ് അഭ്യൂഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home