ad
Deshabhimani

ഏഷ്യൻ ഗെയിംസ്; 400 മീറ്ററിൽ പ്രാചി ചൗധരിക്ക് വെങ്കലം

prachi

പ്രാചി ചൗധരി| Photo:X

വെബ് ഡെസ്ക്

Published on Sep 26, 2026, 06:42 PM | 1 min read

നയോഗ : ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ പ്രാചി ചൗധരിക്ക് വെങ്കലം. 53.21 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പ്രാചി മൂന്നാം സ്ഥാനത്തെത്തിയത്. ഇതോടെ ഏഷ്യൻ ഗെയിംസിലെ അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി ലഭിച്ചു.


ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രാചി അവസാന ഘട്ടത്തിലും മുന്നേറ്റം നിലനിർത്തിയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 53.21 സെക്കൻഡാണ് താരത്തിന്റെ ഫൈനൽ സമയം. ഇന്ത്യയുടെ മറ്റൊരു താരം കിരൺ പഹൽ 53.41 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി അഞ്ചാം സ്ഥാനത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home