ടെൻഡർ വിവരം ചോർന്നു: ശബരിമലയിലെ ഇ- ലേലം റദ്ദാക്കി; വിജിലൻസ് അന്വേഷണം

ശബരിമല: ശബരിമലയിലെ ടെൻഡർ വിവരങ്ങൾ ചോർന്നതിന് പിന്നാലെ കടകൾ നടത്തുന്നതിനുള്ള അവകാശത്തിനായി നിശ്ചയിച്ചിരുന്ന ഇ- ലേലം റദ്ദാക്കി. സെപ്തംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്നു 110 കടകൾക്കായുള്ള ഇ- ലേലമാണ് റദ്ദാക്കിയത്. ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായതോടെ റീ ടെൻഡർ നടത്തും.
ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.









0 comments