ad
Deshabhimani

ട്രെയിനിൽ അശ്ലീലം എഴുതിയിരുന്നവർ സോഷ്യൽ മീഡിയയിൽ എഴുതുന്നു: വി ഡി സതീശൻ

V D Satheesan Profile HD
വെബ് ഡെസ്ക്

Published on Sep 26, 2026, 06:50 PM | 1 min read

തൃശൂർ: ട്രെയിനിലെ കമ്പാർട്ട്മെന്റിൽ അശ്ലീലം എഴുതിയിരുന്നവർ, ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുകയാണെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ. അന്ന് കോമ്പസ്‌ ഉപയോഗിച്ചിരുന്നവർ, ഇന്ന് സോഷ്യൽ മീഡിയയിൽ കുത്തുകയാണ്. ആരെ വേണമെങ്കിലും ചളി വാരിയെറിയാം ആരെയും താഴ്ത്തി കെട്ടാം. തൃശൂർ പ്രസ്‌ക്ലബ് സുവർണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് ഇന്നത്തെ ചില മാധ്യമങ്ങൾ മാറി. തരം താണ, വൃത്തികെട്ട രീതിയിലാണ്‌ അവരുടെ പ്രവർത്തനം. പ്രൊഫഷണൽ മര്യാദകൾ ഇല്ലാതെ മാന്യതകൾ ഇല്ലാതെ എന്തും പറയാം എന്ന നിലയിലേക്ക് ചിലർ മാധ്യമപ്രവർത്തനം നടത്തുന്നു. വിമർശനം അല്ല പ്രശ്‌നം , വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് പ്രശ്‌നം ഇന്നലെ പെയ്ത മഴയത്ത് ഇന്ന് വളർന്ന തകരകളാണ് അവർ. പത്രത്തിൽ തെറ്റു വന്നാൽ പിറ്റേദിവസം പത്രാധിപരുടെ തിരുത്തുണ്ടാകും. എന്നാൽ ഇന്ന് ആ തെറ്റ് രാത്രി വരെ കൊടുക്കുന്നതാണ് രീതി. ഖേദ പ്രകടനം ഇല്ലാത്ത മാധ്യമപ്രവർത്തന രീതിയാണ് ഇന്നുള്ളത്. തന്റെ വാചകങ്ങൾ ചിലപ്പോൾ വിമർശനത്തിന് വിധേയമായേക്കാം. തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home