ടേബിൾ ടെന്നീസിൽ മാനുഷ്-ദിയ സഖ്യം സെമിയിൽ; മെഡൽ ഉറപ്പിച്ചു

നഗോയ: ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ മനുഷ് ഷാ- ദിയ ചിതലേ സഖ്യം സെമി ഫൈനലിലെത്തി. ഹോങ്കോങ്ങിന്റെ ലോക നാലാം നമ്പർ ജോഡികളെ 3-1ന് തകർത്താണ് മുന്നേറ്റം. സ്കോർ: 11-6, 13-15, 11-9, 11-5. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയാണ് എതിരാളികൾ.
അതേസമയം മികസ്ഡ് ഡബിൾസിലെ മറ്റൊരു ജോഡിയായ ഹർമീത് ദേസായിയും യശ്വസിനിയും ക്വാർട്ടറിൽ ചൈനയോട് പരാജയപ്പെട്ടു.









0 comments