ad
Deshabhimani

ഷോർട്ട് സർക്യൂട്ടിൽ തീപിടിച്ചു; കട്ടിലിലേയ്ക്കുവീണ വാൾ ഫാനിൽ നിന്ന് പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

Baby

കത്തിവീണ വാള്‍ ഫാന്‍, പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 25, 2026, 07:47 AM | 1 min read

മലപ്പുറം: മലപ്പുറം വണ്ടൂരിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ കട്ടിലിലേയ്ക്കുവീണ വാൾ ഫാനിൽ നിന്ന് പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചൊവ്വ വൈകീട്ടാണ് അപകടം നടന്നത്.


അഞ്ചുമാസം പ്രായമായ കുഞ്ഞിനെ ഉറക്കികിടത്തിയ ശേഷം സജീവും ഭാര്യയും ഫാമിൽ ജോലിക്കിറങ്ങിയതായിരുന്നു. പിന്നാലെ റൂമിലെ വാൾ ഫാനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി. തുടർന്ന് ഫാൻ കത്തി ഉരുകി കുഞ്ഞ് കിടന്നിരുന്ന കട്ടിലിലേയ്ക്ക് വീഴുകയായിരുന്നു. ഈ ഫാനിൽ നിന്ന് പൊള്ളലേറ്റതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്.


വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് മാതാപിതാക്കൾ ഓടിയെത്തിയത്. എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സാരമായി പൊള്ളലേറ്റിരുന്നു. ഉടനടി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടക്ക കത്തി നശിച്ചു. റൂമിലെ മറ്റ് വസ്തുക്കളിലേയ്ക്കും തീ പടർന്നു. ഫാനിന് മുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. സംഭവത്തിൽ എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home