യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മൂന്ന് ട്രയിനുകൾ വഴിതിരിച്ചുവിടും

പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മൂന്ന് ട്രയിനുകൾ വഴിതിരിച്ചുവിടും. ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. ഒരു ട്രെയിൻ സർവീസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും.
കോട്ടയം വഴി തിരിച്ചുവിട്ട ട്രെയിനുകൾ :
ഗുരുവായൂർ - ചെന്നൈ എഗ്‌മോർ എക്സ്പ്രസ്: എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി. പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ്: എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.
ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എ.സി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: എറണാകുളം ജങ്ഷൻ, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കി എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും.
യാത്ര ഭാഗികമായി റദ്ദാക്കിയ ട്രെയിൻ:
ടാറ്റാനഗർ - എറണാകുളം എക്സ്പ്രസ് (18189): ടാറ്റാനഗറിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ എറണാകുളം ജങ്ഷന് പകരം ആലുവയിൽ യാത്ര അവസാനിപ്പിക്കും.








0 comments