ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് ഇന്ന് മെഡൽ ദിനം, ഒരു സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും

ഐചി : ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ ഇന്ത്യയ്ക്ക് ആറ് മെഡലുകൾ. ഷൂട്ടിങ്ങിൽ ഒരു സ്വർണവും ഒരു വെള്ളിയും നേടിയ ഇന്ത്യയ്ക്ക് അത്‌ലറ്റിക്സിൽ ഒരു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു. ടേബിൾ ടെന്നീസിലാണ് മറ്റൊരു വെങ്കലം.
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സുരുചി ഇന്ദർ സിങ്ങും കമൽജീത്തും സ്വർണം നേടി. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ടീം ഇനത്തിൽ നീരജ് കുമാർ, ഐശ്വരി പ്രതാപ് സിങ് തോമർ, രുദ്രാങ്ക്‌ഷ് പാട്ടീൽ എന്നിവർ വെള്ളി നേടി.
പുരുഷന്മാരുടെ 10000 മീറ്ററിൽ ഗുൽവീർ സിങ് ഇന്ത്യയ്ക്കായി വെള്ളി സ്വന്തമാക്കി. ടേബിൾ ടെന്നീസിൽ മിക്സഡ് ഡബിൾസിൽ മനുഷ് ഷായും ദിയ ചിതാലെയും വെങ്കലം നേടി. അത്‌ലറ്റിക്സിലെ വനിതകളുടെ പോൾവോൾട്ടിൽ ബരണിക ഇളങ്കോവനും വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും വെങ്കലം നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പോൾവോൾട്ടിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ബരണികയുടെ നേട്ടം.









0 comments