ad
Deshabhimani

60 ലക്ഷത്തിന്റെ സ്വര്‍ണം മോഷ്ടിച്ച് വിറ്റു; ജ്വല്ലറി അസിസ്‌റ്റന്റ് മാനേജര്‍ പിടിയില്‍

palarivattam

രാഹുല്‍

വെബ് ഡെസ്ക്

Published on Sep 25, 2026, 08:33 PM | 1 min read

കൊച്ചി : പാലാരിവട്ടത്തെ ജ്വല്ലറിയില്‍നിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍. ഒറ്റപ്പാലം ചീരംതുടിയില്‍ വീട്ടില്‍ രാഹുലാണ്‌ (27) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. 2025 ജനുവരിമുതല്‍ 2026 ഫെബ്രുവരിവരെ കാലയളവില്‍ 428 ഗ്രാം സ്വര്‍ണം കൈക്കലാക്കിയശേഷം മറിച്ചുവില്‍ക്കുകയായിരുന്നു.


സ്വര്‍ണം വിറ്റുകിട്ടിയ പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചു. സ്വര്‍ണത്തിന്റെ സ്റ്റോക്കില്‍ നിരന്തരം കുറവുവരുന്നതില്‍ സംശയം തോന്നിയ ഉടമകള്‍ നിരന്തര നിരീക്ഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ജ്വല്ലറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം പ്രതി കൈക്കലാക്കിയെന്ന് കണ്ടെത്തി.


മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു പ്രതി. കേരളത്തിലേക്കുള്ള യാത്രാമധ്യേ തൃശൂരില്‍വച്ചാണ് കസ്റ്റഡിയിലെടുത്തത്. നഷ്ടപ്പെട്ട സ്വർണത്തിൽ വലിയൊരു ഭാഗം കണ്ടെടുത്തു. ബാക്കിയുള്ള സ്വര്‍ണത്തിനായി അന്വേഷണം നടക്കുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home