ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഗുകേഷിന് ഉപദേശവുമായി വിശ്വനാഥൻ ആനന്ദ്

ബംഗളൂരു: ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്താനൊരുങ്ങുന്ന ഇന്ത്യയുടെ ഡി ഗുകേഷിന് ഉപദേശം നൽകി അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ്. അനാവശ്യ ആശങ്കകൾ ഒഴിവാക്കി കളി കൂടുതൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന് ആനന്ദ് പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് വർഷമായി താൻ ഗുകേഷിന് ഇതേ ഉപദേശം നൽകാറുണ്ടെന്ന് വിശ്വനാഥൻ ആനന്ദ് കൂട്ടിചേര്‍ത്തു.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷ് ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവിനെയാണ് നേരിടുക. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നവംബർ 25 മുതൽ ഡിസംബർ 15 വരെയാണ് മത്സരം. 14 റൗണ്ട് ക്ലാസിക്കൽ മത്സരങ്ങളാണുള്ളത്. ഗുകേഷിനും സിൻഡറോവിനും ഇരുപത് വയസാണ് പ്രായം. ഇത് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടമായി മാറും.
2024ൽ സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് 18–ാം വയസിൽ ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായി ലോകചാമ്പ്യനാവുന്ന ഇന്ത്യക്കാരനെന്ന നേട്ടവും സ്വന്തമാക്കി. അഞ്ചുതവണ ലോക ചാമ്പ്യനായിരുന്ന ആനന്ദ്, 2012ലാണ് അവസാനമായി കിരീടം നേടിയത്.









0 comments