Deshabhimani

സ്‌കൂൾ
ഒളിമ്പിക്‌സിനെ വെട്ടി; മത്സരങ്ങൾ 
പല ജില്ലകളിൽ

KERALA SCHOOL SPORTS
avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 07:29 AM | 2 min read

കോഴിക്കോട്‌: കേരളത്തിന്റെ കായിക ക‍ൗമാര സ്വപ്‌നങ്ങൾക്ക്‌ ചിറക്‌ നൽകിയ ‘സ്‌കൂൾ ഒളിമ്പിക്‌സ്‌’ എന്ന ആശയം തകർത്ത്‌ യുഡിഎഫ്‌ സർക്കാർ. ഒളിമ്പിക്‌സ്‌ മാതൃകയിൽ അത്‌ലറ്റിക്‌സിനും ഗെയിംസ്‌ ഇനങ്ങൾക്കും തുല്യപ്രാധാന്യവും ഒറ്റ വേദിയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2024ൽ എൽഡിഎഫ്‌ സർക്കാരാണ്‌ സ്‌കൂൾ ഒളിമ്പിക്‌സിന്‌ തുടക്കമിട്ടത്‌. എന്നാൽ മത്സരങ്ങൾ വിവിധ ജില്ലകളിലേക്ക്‌ ചിതറിച്ച്‌ യുഡിഎഫ്‌ സർക്കാർ ആശയത്തെ തന്നെ അട്ടിമറിച്ചു.


സ്കൂൾ ഒളിമ്പിക്‌സിന്റെ വേദിയായി പ്രഖ്യാപിച്ച കോഴിക്കോട്‌ നടക്കുന്നത്‌ വെറും 12 ഇനങ്ങൾ മാത്രം. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത്‌ നടന്ന കായിക മേളയിൽ 32 ഇനങ്ങൾക്കും വേദിയായത്‌ തലസ്ഥാന ജില്ല തന്നെയായിരുന്നു. ദേശീയ ചാമ്പ്യൻഷിപ്‌ പരിഗണിച്ച്‌ ചുരുക്കം ചില ഇനങ്ങൾ മാത്രമാണ്‌ മറ്റിടങ്ങളിൽ നടത്തിയത്‌. ഫുട്‌ബോൾ, ക്രിക്കറ്റ്‌ തുടങ്ങിയ പ്രധാന ഇനങ്ങളെ ഒഴിവാക്കി. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ വിവിധ സ്ഥലങ്ങളിൽ നടത്താനുള്ള തീരുമാനം കായിക താരങ്ങളെയും ദുരിതത്തിലാക്കി. സംസ്ഥാനം മുഴുവൻ യാത്ര ചെയ്യേണ്ട ദുരവസ്ഥയിലായി അധ്യാപകരും രക്ഷിതാക്കളും.


തിരുവനന്തപുരത്ത്‌ നടന്ന സ്കൂൾ ഒളിമ്പിക്സിന്റെ സമാപന വേദിയിൽ അടുത്ത ആതിഥേയരായി കണ്ണൂരിനെ പ്രഖ്യാപിച്ച തീരുമാനവും യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചു. മുന്നറിയിപ്പ്‌ പോലുമില്ലാതെയാണ്‌ കോഴിക്കോടേക്ക്‌ വേദി മാറ്റിയത്‌. ഇത്‌ ജില്ലയുടെ മുന്നൊരുക്കങ്ങളെയും ബാധിച്ചു.

ജില്ലാതല മത്സരങ്ങൾ നേരത്തെ പൂർത്തിയാക്കി സ്‌കൂൾ ഒളിമ്പിക്‌സിനൊരുങ്ങാനുള്ള അവസരവും നഷ്‌ടപ്പെട്ടു.


പ്രധാന വേദിയായി കലിക്കറ്റ്‌ എൻഐടി ക്യാമ്പസിനെ നേരത്തെ പ്രഖ്യാപിച്ചെങ്കിലും മറ്റ്‌ വേദികൾ കഴിഞ്ഞ ദിവസം മാത്രമാണ്‌ തീരുമാനമായത്‌. പത്തിടങ്ങളിലായാണ്‌ മത്സരങ്ങൾ നടക്കുക. അത്‌ലറ്റിക്‌സ്‌ കൂടാതെ ഇൻക്ലൂസീവ്‌ അത്‌ലറ്റിക്‌സ്‌, ഇൻക്ലൂസീവ്‌ ഫുട്‌ബോൾ എന്നിവയ്‌ക്ക്‌ എൻഐടി വേദിയാകും.


മറ്റ്‌ വേദികൾ

1– കൊടിയത്തൂർ പിടിഎം എച്ച്‌എസ്‌എസ്‌ : വുഷു, സോഫ്റ്റ്‌ ബോൾ,‍ ബേസ്‌ ബോൾ, കരാട്ടെ, ബോൾ ബാഡ്‌മിന്റൺ.

2– പെരുവയൽ സെന്റ്‌ സേവ്യേഴ്‌സ്‌ യുപി സ്‌ക‍ൂൾ: നെറ്റ്‌ ബോൾ, ത്രോബോൾ.

3– ചാത്തമംഗലം എംഇഎസ്‌ റസിഡൻഷ്യൽ സ്‌കൂൾ: ഇൻക്ല‍ൂസീവ്‌ ക്രിക്കറ്റ്‌, ഇൻക്ലൂസീവ്‌ ബേസ്‌ ബോൾ.

4– ദയാപുരം റസിഡൻഷ്യൽ സ്‌കൂൾ: ഇൻക്ല‍ൂസീവ്‌ ഹാൻഡ്‌ ബോൾ

5– കുന്നമംഗലം എച്ച്‌എസ്‌എസ്‌: ഇൻക്ല‍ൂസീവ്‌ ക്രിക്കറ്റ്‌, വടംവലി.

6– ചാത്തമംഗലം ആർഇസി ജിവിഎച്ച്‌എസ്‌എസ്‌: യോഗ.

7– ദേവഗിരി കോളേജ്‌: ഇൻക്ല‍ൂസീവ്‌ ബാഡ്‌മിന്റൺ, ബാഡ്‌മിന്റൺ.

8–പാറോപ്പടി സിൽവർ ഹിൽസ്‌ പബ്ലിക്‌ സ്‌കൂൾ: ബാസ്‌കറ്റ്ബോൾ

9– ചേവായൂർ പ്രസന്റേഷൻ എച്ച്‌എസ്‌എസ്‌: ബാസ്‌കറ്റ്ബോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home