തിരുവനന്തപുരം കൊമ്പൻസിനെ കാലിക്കറ്റ് 1–2ന് തോൽപ്പിച്ചു
print edition സൂപ്പർ ലീഗ് കേരള ; കണ്ണൂർ സെമിയിൽ

കൊമ്പൻസിനെതിരെ കാലിക്കറ്റിന്റെ ഫെഡറികോ ബോസാവോയുടെ മുന്നേറ്റം
തിരുവനന്തപുരം
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കണ്ണൂർ വാരിയേഴ്സ് സെമിയിൽ. തിരുവനന്തപുരം കൊമ്പൻസിനെ കാലിക്കറ്റ് എഫ്സി തോൽപ്പിച്ചതോടെയാണ് കണ്ണൂർ അവസാന നാലുറപ്പിച്ചത്. പരിക്കുസമയം നേടിയ രണ്ട് ഗോളിലാണ് കാലിക്കറ്റിന്റെ ജയം (2–1). ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ സെബാസ്റ്റ്യൻ റിങ്കണും മുഹമ്മദ് അജ്സലും ഗോളടിച്ചു. ആദ്യപകുതിയിൽ പൗലോ വിക്ടറിലൂടെ ആതിഥേയർ മുന്നിലെത്തിയിരുന്നു.
കാലിക്കറ്റ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും നേരത്തെ സെമിയിലെത്തി. ഏഴിനും 10നും സെമി നടക്കും. ഫൈനൽ 14ന്.
ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ മലപ്പുറം എഫ്‌സി ഫോഴ്‌സ കൊച്ചിയെ നേരിടും. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി. ജയിച്ചാൽ മലപ്പുറത്തിന് സെമിയിലേക്ക് മുന്നേറാം. തോറ്റാൽ തുടർച്ചയായ രണ്ടാം സീസണിലും സെമി കാണാതെ മടങ്ങാം. കൊച്ചി നേരത്തെ പുറത്തായതാണ്. മലപ്പുറം തോറ്റാൽ കൊമ്പൻസ് മുന്നേറും. സമനിലയായാലും കാര്യമില്ല.









0 comments