ad
Deshabhimani

മുഹമ്മദ്‌ ഉവൈസ്‌ പഞ്ചാബിൽ

muhammad uvais
avatar
Sports Desk

Published on May 15, 2025, 12:00 AM | 1 min read


മുംബൈ

ജംഷഡ്‌പുർ എഫ്‌സിയുടെ മലയാളി പ്രതിരോധക്കാരൻ മുഹമ്മദ്‌ ഉവൈസ്‌ പഞ്ചാബ്‌ എഫ്‌സിയിൽ. രണ്ട്‌ വർഷത്തേക്കാണ്‌ കരാർ. കഴിഞ്ഞ സീസണിൽ 34 കളിയിൽ ജംഷഡ്‌പുർ കുപ്പായമിട്ട മലപ്പുറം സ്വദേശി തകർപ്പൻ കളിയാണ്‌ പുറത്തെടുത്തത്‌. ഐഎസ്‌എൽ സെമിയിലും സൂപ്പർ കപ്പ്‌ ഫൈനലിലും ഉൾപ്പെടെ കളിച്ചു. എഫ്‌സി കേരളയിലൂടെ കളി തുടങ്ങിയ ഇരുപത്താറുകാരൻ ഗോകുലം കേരള, ബംഗളൂരു യുണൈറ്റഡ്‌ തുടങ്ങിയ ക്ലബ്ബുകൾക്കായെല്ലാം കളിച്ചു. ഇതിനിടെ ഇന്റർ കാശിയിൽനിന്ന്‌ മുന്നേറ്റക്കാരൻ എഡ്‌മണ്ട്‌ ലാൽറിൻഡികയെയും മുംബൈ സിറ്റി വിങ്ങർ ബിപിൻ സിങ്ങിനെയും ഈസ്റ്റ്‌ ബംഗാൾ കൂടാരത്തിലെത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home