Deshabhimani

ലൂണയുടെ പെനാൽറ്റി പാഴായി; ചെന്നൈയിനോട് ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Blasters-Chennaiyin
വെബ് ഡെസ്ക്

Published on Oct 31, 2026, 08:11 PM | 1 min read

ചെന്നൈ : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുടീമുകൾക്കും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. സ്വന്തം തട്ടകത്തിലിറങ്ങിയ ചെന്നൈയിൻ എഫ്സിയാണ് ആദ്യ പകുതിയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചത്. എങ്കിലും ആദ്യ പകുതി ​ഗോൾരഹിതമായി അവസാനിച്ചു.


ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ പകുതിക്ക് മുൻപ് ചെന്നൈയുടെ ഒരു ​ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ കീപ്പർ അമ്‌രീന്ദർ സിങ് തടുത്തിട്ടു. രണ്ടാം പകുതിയിലും ചെന്നൈ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ​ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മഞ്ഞപ്പടയുടെ നായകൻ അഡ്രിയാൻ ലൂണയുടെ കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ നഷ്ടമായി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ചെന്നൈയുടെ ഇമ്മാനുവൽ ഇമാനീഷിംവെ രണ്ടാം മഞ്ഞ കാർഡിൽ പുറത്തായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് താരം ആന്ദ്രേ ​ഗ്രീനും ചുവപ്പ് കാർഡ് കിട്ടി പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home